കെ സുരേന്ദ്രൻ മകൾക്കൊപ്പം നിൽക്കുന്ന ചിത്രത്തിനു അടിയിൽ കേട്ടാലറയ്ക്കുന്ന ഭാഷയിൽ കമൻ്റ്, സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരുപാട് രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്ന വ്യക്തി ആയതുകൊണ്ട് വിമർശനങ്ങൾ നേരിടുന്നത് ആദ്യമായിട്ടല്ല. കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉള്ള കമൻറുകൾ ധാരാളം ഇവരുടെ പോസ്റ്റിനു താഴെ വരാറുണ്ട്. അതിലധികവും രാഷ്ട്രീയപ്രേരിതം തന്നെ ആയിരിക്കും. എന്നാൽ ഇപ്പോൾ വളരെ ദൗർഭാഗ്യകരമായ ഒരു സംഭവമാണ് നടന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബാലികാദിനം ആയിരുന്നു. ഈ ദിവസം “എൻറെ മകൾ എൻറെ അഭിമാനം” എന്നു ക്യാപ്ഷൻ നൽകികൊണ്ട് മകൾക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം സുരേന്ദ്രൻ പങ്കുവച്ചിരുന്നു. ഫേസ്ബുക്കിൽ ആയിരുന്നു കെ സുരേന്ദ്രൻ ഈ ചിത്രം പങ്കു വച്ചത്. രാഷ്ട്രീയ ഭേദമന്യേ വളരെ നല്ല അഭിപ്രായങ്ങൾ ആയിരുന്നു ചിത്രത്തിന് താഴെ വന്നുകൊണ്ടിരുന്നത്. എന്നാൽ അജ്നാസ് എന്ന് പേരുള്ള വ്യക്തി നടത്തിയ കമൻറ് ആണ് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.

എന്നാൽ ഇത് ഒരു ഫേക്ക് അക്കൗണ്ട് ആണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോയി ഹിസ്റ്ററി പരിശോധിച്ചപ്പോൾ മറ്റൊരു പേരിലായിരുന്നു ഇയാളുടെ അക്കൗണ്ട് ആദ്യം എന്ന് മനസ്സിലായി. അതുകൊണ്ടുതന്നെ ഇത് ഒരു ഫേക്ക് അക്കൗണ്ട് ആണ് എന്ന് തീർച്ച. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ആളുകൾ ആരാണ് എന്ന് മാത്രമേ ഇനി അറിയാൻ ബാക്കിയുള്ളൂ.

രാഷ്ട്രീയ വിരോധം കാരണം വീട്ടിൽ ഇരിക്കുന്നവരെ മോശം ഭാഷയിൽ അധിക്ഷേപിക്കുക എന്നത് ഇന്ന് സ്ഥിരം സംഭവം ആയി മാറിയിരിക്കുകയാണ്. അടുത്തിടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടുകാരുടെ ചിത്രങ്ങൾക്ക് താഴെ ഇതുപോലെയുള്ള കമൻറുകൾ വന്നിരുന്നു. അതുപോലെതന്നെ നടൻ കൃഷ്ണകുമാറും കുടുംബവും പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങൾക്കും താഴെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ആണ് ഒരു വിഭാഗം ആളുകൾ പ്രതികരിക്കുന്നത്. രാഷ്ട്രീയ വിരോധം കാരണം നമ്മളെല്ലാവരും മലയാളികളാണ് എന്ന അടിസ്ഥാന ബോധം പോലും ഇല്ലാതായിരിക്കുന്നു എന്നതിന് ഏറ്റവും അവസാനത്തെ ഉദാഹരണം കൂടിയാണ് ഇത്.