സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്കിയ കേസിലെ വിവാദ പരാമര്‍ശത്തില്‍ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണ കുമാറാണ് ഹര്‍ജി നല്‍കിയത്.
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയുള്ള കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു . ഇതിന് പിന്നാലെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്കിയ ജഡ്ജിയെ സ്ഥലം മാറ്റുകയായിരുന്നു. കൊല്ലം ലേബര്‍ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഹൈക്കോടതി നടപടി നിയമവിരുദ്ധമെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. ചട്ടങ്ങള്‍ പാലിച്ചല്ല അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്റെ നടപടിയെന്നും ഹര്‍ജിയില്‍ എസ്. കൃഷ്ണ കുമാര്‍ പറയുന്നു.
അതിനിടെ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ച കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ദളിത് യുവതിയാണെന്ന് അറിഞ്ഞ് തന്നെയാണ് ലൈംഗികാതിക്രമം നടത്തിയതെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.