‘രക്തസാക്ഷികളുടെ ഭാര്യമാര്‍; രമയ്ക്ക് കരുത്തേകാന്‍ ഉമകൂടി വേണം’; തൃക്കാക്കരയില്‍ യുഡിഎഫിനെ പിന്തുണച്ച് ജോയ് മാത്യു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ പിന്തുണച്ച് നടന്‍ ജോയ് മാത്യു. ‘രക്തസാക്ഷികളുടെ ഭാര്യമാര്‍’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജോയ് മാത്യു ഉമയെ പിന്തുണച്ചത്. നിയമസഭയില്‍ കെ.കെ രമയ്‌ക്കൊപ്പം ഉമയും വരണമെന്നും ജോയ് മാത്യു പറഞ്ഞു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രക്തസാക്ഷികളുടെ
ഭാര്യമാര്‍
———————-
ഒരാള്‍ വിശ്വസിച്ച പാര്‍ട്ടിയുടെ
വെട്ടുകളേറ്റ് വീണ
യോദ്ധാവിന്റെ ഭാര്യ
മറ്റൊരാള്‍
പടക്കളത്തില്‍
സ്വയം എരിഞ്ഞടങ്ങിയ
പോരാളിയുടെ ഭാര്യ
ആദ്യം പറഞ്ഞയാള്‍
യുഡിഎഫിനൊപ്പം
മല്‍സരിച്ചു ജയിച്ചു
തലയുയര്‍ത്തിപിടിച്ച്
നിയമസഭയില്‍ എത്തിയ
ഒരേയൊരു സ്ത്രീ -രമ
ഇനിയുള്ളത് മത്സര രംഗത്തുള്ള ഉമ
രമയ്ക്ക് കരുത്തേകാന്‍
ഉമകൂടി വേണം എന്ന്
ഏത് മലയാളിയാണ്
ആഗ്രഹിക്കാത്തത് !