ജോഷ്വ ഹുടാഗലുങ് എന്ന് പേരുള്ള ഒരു ഇന്തോനേഷ്യൻ യുവാവാണ് ഒറ്റദിവസംകൊണ്ട് കോടീശ്വരനായി മാറിയിരിക്കുന്നത്. ശ.വ.പ്പെട്ടി നിർമ്മാണമായിരുന്നു ഇദ്ദേഹത്തിന് തൊഴിൽ. കഴിഞ്ഞദിവസം എന്തോ ഒരു സാധനം വീട് പൊളിച്ച് അകത്തേക്ക് വീണു. നോക്കിയപ്പോൾ സാധാരണ കരിങ്കൽ കഷ്ണം പോലെ തോന്നി. എന്നാൽ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ഈ യുവാവ് പിന്നീട് കോടീശ്വരനായി മാറിയത്.
ഇന്തോനേഷ്യയിലെ സുമാത്ര എന്ന് പറയുന്ന സ്ഥലത്താണ് സംഭവം നടക്കുന്നത്. ഈ കരിങ്കൽ കഷ്ണം പോലെ തോന്നിക്കുന്ന സാധനത്തിന് ഒരു മില്യണ് രൂപയാണ് വില. അതായത് ഇന്ത്യയിൽ ഏകദേശം ഒമ്പത് കോടി എൺപത് ലക്ഷം. രണ്ട് കിലോയ്ക്ക് മുകളിൽ ആണ് ഇതിനു തൂക്കം വരുന്നത്. വീടിന് പുറത്ത് പണിയെടുക്കുമ്പോൾ ആയിരുന്നു എന്തോ ഒരു സാധനം വീടിൻറെ തകര പാളിക പൊളിച്ച് അകത്തു വീഴുന്ന ശബ്ദം കേട്ടത്. ഓടിച്ചെന്നു നോക്കിയപ്പോൾ ആണ് ഈ കരിങ്കൽ കഷ്ണം കണ്ടത്.
“വളരെ വലിയ ശബ്ദമായിരുന്നു കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടത് വീടിൻറെ തകര സീറ്റ് പൊട്ടി കിടക്കുന്നതാണ്. വീട് മുഴുവൻ കുലുങ്ങിയത് പോലെ അനുഭവപ്പെട്ടു. ഞാൻ അടുത്ത് ചെന്നു നോക്കിയപ്പോഴാണ് കരിങ്കല്ല് കണ്ടത്. വളരെ ചൂട് ഉണ്ടായിരുന്നു കല്ലിന്” – ജോഷ്വാ പറയുന്നു.
ആകാശത്തുനിന്നും ആണ് ഈ കല്ലു വീണത്. മീറ്റയോറൈറ്റ് വിഭാഗത്തിൽപ്പെടുന്ന കല്ലാണ് ഇത്. ഒരു ഗ്രാമിന് 63,000 രൂപയാണ് വില. 4.5 ബില്യൺ വർഷം പഴക്കമുള്ള കല്ലാണ് ഇത് എന്നാണ് പറയപ്പെടുന്നത്. കാർബോനേഷ്യസ് ഖൊണ്ട്രൈറ്റ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന കല്ലാണ് ഇത്.