ജയപരാജയങ്ങൾ നോക്കി മുന്നണി മാറില്ലെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കി.അന്നത്തെ യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ ആണ് കേരളാ കോൺഗ്രസ് എമ്മിനെ പുറത്താക്കിയെന്ന് പറഞ്ഞത്. ഞങ്ങൾ പുറത്തുപോയതല്ല, പുറത്താക്കിയതാണെന്ന് ജോസ് കെ മാണി പറഞ്ഞു.യുഡിഎഫിൽ നിന്ന് ഞങ്ങളെ പുറത്താക്കിയപ്പോൾ കേരളാ കോൺഗ്രസ് (എം) എടുത്ത തീരുമാനം ഇടതുപക്ഷ ജനാധ്യപത്യ മുന്നണിക്കൊപ്പം നിൽക്കുകയെന്നതാണ്. മൂന്ന് മാസം കത്തിരുന്നു. അതിന് ശേഷമാണ് ഇടത് പക്ഷത്തിനൊപ്പമെന്ന പൊളിറ്റിക്കൽ തീരുമാനമെടുത്തത്. ഈ തീരുമാനം സിപിഎം അംഗീകരിച്ചു. പരാജയപ്പെടുമ്പോൾ മുന്നണി മാറുകയോ മനസ്സ് മാറുകയോ ചെയ്യുന്ന രീതി കേരളാ കോൺഗ്രസിനില്ലെന്ന് ജോസ് കെ മാണി തുറന്നടിച്ചു.
അതേ സമയം ചില മാധ്യമങ്ങൾ പൊളിറ്റിക്കൽ ഗോസിപ്പ് ഉണ്ടാക്കി ചർച്ച കൊണ്ടുവരികയാണ്. അതിൽ എന്തെങ്കിലും നേട്ടം ഉണ്ടെങ്കിൽ അവർ തുടരട്ടെ. ക്ഷണം സ്വീകരിച്ച് ഒരു മുന്നടിയുടെ അടുത്തും പോയിട്ടില്ല. അതിൻ്റെ ആവശ്യവുമില്ല. ബിജെപി ഓഫർ വെച്ചതായി എനിക്കറിയില്ല. കേരളാ കോൺഗ്രസ് (എം) ഇടതുപക്ഷ മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വവുമായി സംസാരിച്ചു. എന്തുകൊണ്ടാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് അർഹതപ്പെട്ടതെന്ന് പറഞ്ഞു. ആവശ്യങ്ങളും സാഹചര്യങ്ങളും കൃത്യമായി അവതരിപ്പിച്ചു. ഇതിൽ ഉചിതമായ തീരുമാനം സിപിഎം സ്വീകരിക്കുമെന്നാണ് വിശ്വാസം. സാധാരണക്കാരായ ജനങ്ങൾക്ക് ഒരു രാഷ്ട്രീയവുമില്ല.