മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജിഷിൻ മോഹൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ആണ് ജീഷിൻ അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് താരത്തെ കൂടുതൽ പരിചയം ഉണ്ടാകും. സീരിയൽ മേഖലയിലെ സ്ഥിരം സാന്നിധ്യമാണ് ജിഷിൻ മോഹൻ ഇപ്പൊൾ. സീരിയൽ നടി കൂടിയായ വരദ ആണ് താരത്തിൻ്റെ ഭാര്യ.
ഇരുവരുടെയും വിവാഹം മലയാളികൾ ഏറെ ആഘോഷത്തോടെ കൊണ്ടാടിയ ഒരു ചടങ്ങായിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രണ്ടുപേരും. ഇരുവരുടെയും സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറും ഉണ്ട്. കഴിഞ്ഞദിവസം ഇത്തരത്തിൽ ജിഷിൻ പങ്കുവെച്ച ഒരു വാർത്ത വലിയ രീതിയിൽ തരംഗമായിരുന്നു.
കളിക്കാൻ രണ്ട് കിളികളെ വാങ്ങി കൊടുത്തതായിരുന്നു മകന് ജിഷിൻ. എന്നാൽ രണ്ടിൻ്റെ അന്നുതന്നെ കിളികളെ കാണ്മാനില്ല. ചോദിച്ചപ്പോൾ മകൻ പറഞ്ഞത് ഇങ്ങനെയായിരുന്നു, “അവരുടെ ഡാഡിയും മമ്മിയും ഇവരെ കാണാതെ വിഷമിക്കുന്നുണ്ടാവില്ലേ, അതുകൊണ്ട് ഞാൻ തന്നെ തുറന്നു വിട്ടതാണ്”. ജിഷിൻ തന്നെയായിരുന്നു ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിൻറെ ക്യാപ്ഷൻ നൽകിയത് ഇങ്ങനെ ആയിരുന്നു, “കൂട്ടിൽ കയ്യിട്ടപ്പോൾ കിളികൾ പറന്നു പോയതാണോ അതോ ഇവൻ സ്വയം പറത്തി വിട്ടതാണോ എന്നറിയില്ല. എന്തായാലും അവൻ പറഞ്ഞ കാരണം എനിക്കിഷ്ടപ്പെട്ടു. പ്രൗഡ് ഓഫ് യൂ മൈ സൺ”.
ഇപ്പോൾ തൻ്റെ പുതിയ കുടുംബവിശേഷം പങ്കുവെച്ചിരിക്കുകയാണ് ജിഷിൻ. ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അമ്മയും മകനും പരസ്പരം ഉമ്മ വയ്ക്കുന്നത് ഇടയിലേക്ക് കയറിച്ചെല്ലാൻ നോക്കിയ പാവം അച്ഛൻറെ അവസ്ഥ. അല്ലേലും കല്യാണം കഴിഞ്ഞാൽ ഇതാണ് അവസ്ഥ, സ്വന്തം ഭാര്യയുടെ കയ്യിൽ നിന്നു പോലും ഒരു ഉമ്മ കിട്ടില്ല. അമ്മയുടെ ഉമ്മ എല്ലാം പിന്നെ മകനെ മാത്രമായിരിക്കും. ഒരു ദിവസം നീയും കല്യാണം കഴിക്കും, അന്ന് നിനക്ക് എൻറെ അവസ്ഥ മനസ്സിലാക്കും എന്നും താരം മകനോട് പറയുന്നു. നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ വൈറലായി. ധാരാളം മികച്ച കമൻറുകൾ ആണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
View this post on Instagram