എനിക്ക് പട്ടി വില, വീട്ടിൽ നിന്നും ഇറങ്ങിയിട്ട് നാളുകളായി, അവളെ അറിയുന്നവർ ആരും അവൾ പറയുന്നത് വിശ്വസിക്കില്ല – തനൂജയക്ക് എതിരെ ജിനു കോട്ടയം

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് ജിനു കോട്ടയം എന്ന വ്യക്തിയും അയാളുടെ ഭാര്യ തനൂജയും. ജിനുവിനെ കാണാനില്ല എന്നു ആരോപിച്ചുകൊണ്ട് തനുജ കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തന്നെയും തൻ്റെ കുഞ്ഞിനെയും ഉപേക്ഷിച്ചുകൊണ്ട് അയാൾ മറ്റൊരു സ്ത്രീയുടെ ഒപ്പം പോയി എന്നായിരുന്നു തനൂജ വെളിപ്പെടുത്തിയത്. തനിക്കും കുഞ്ഞിനും അയാൾ ചിലവ് തരുന്നില്ല എന്നും വാടകവീട്ടിൽ നിന്നും ഇറങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ എന്നും തനൂജ വെളിപ്പെടുത്തി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന കോമഡി സ്റ്റാർസ് എന്ന പരിപാടിയിലെ ജനപ്രിയ താരമാണ് ജിനു കോട്ടയം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അമ്പിളി – ആദിത്യൻ ബന്ധവും ഇതുപോലെ വഷളായിരുന്നു. ആ ലിസ്റ്റിലേക്ക് ആണ് ഇപ്പോൾ ഈ പേരുകൾ കൂടി ചേർക്കപ്പെട്ടിരിക്കുന്നത്.

ചാനൽപരിപാടിയിൽ മുഖം മൂടി വെച്ച് ആളെ ചിരിപ്പിക്കുന്ന വ്യക്തിയുടെ യഥാർഥ മുഖം നിങ്ങൾ തിരിച്ചറിയണം എന്ന കുറിപ്പോടെ ആയിരുന്നു തനൂജ ഫേസ്ബുക്കിൽ ആരംഭിച്ചത്. തന്നെയും മകളെയും ഉപേക്ഷിച്ചുകൊണ്ട് അയാൾ മറ്റൊരു സ്ത്രീയുടെ പിന്നാലെ പോയിരിക്കുകയാണ്. ആ സ്ത്രീ ആണെങ്കിൽ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികൾ ഉള്ളതാണ്. താനും ഒരു കലാകാരിയാണ്, മകൾക്കും കലാവാസന ഉണ്ട്. മകളെയും നിങ്ങൾ ചാനൽ വഴി കണ്ടിട്ടുണ്ടാവും. ഇപ്പോൾ ഞങ്ങൾ രണ്ടുപേരെയും ഉപേക്ഷിച്ചുകൊണ്ട് അയാൾ മറ്റൊരു സ്ത്രീയുടെ പിന്നാലെ പോയിരിക്കുകയാണ് എന്നും ഇപ്പോൾ ചിലവിനു തരാറില്ല എന്നുമായിരുന്നു തനൂജ ആരോപിച്ചത്. വാടകയ്ക്ക് താമസിച്ചു കൊണ്ട് നിന്നിരുന്ന വീട്ടിൽ കുടിശ്ശിക വന്നത് കാരണം ഇപ്പോൾ ഇറങ്ങേണ്ട അവസ്ഥയാണ് എന്നും തനൂജ പറയുന്നു.

ആഹാരം കഴിക്കാൻ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. എന്തുചെയ്യണമെന്ന് ഒന്നുമറിയില്ല. ജീവിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. നിയമപരമായ എല്ലാ വാതിലുകളും മുട്ടി. ഒരു രക്ഷയും ഇല്ല. മകളുടെ മുഖം ഓർത്തുകൊണ്ട് മാത്രമാണ് ജീവിച്ചിരിക്കുന്നത് തന്നെ. നിങ്ങൾ ഞങ്ങളെ ഒരു കൂടപ്പിറപ്പായി കണ്ടു സഹായിക്കണം. എനിക്ക് എൻറെ ഭർത്താവിനെയും എൻറെ മകൾക്ക് അവളുടെ അച്ഛനെയും വേണം. ദയവായി അയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ ആറന്മുള സ്റ്റേഷനുമായി ബന്ധപ്പെടുക. ഇതായിരുന്നു തനൂജ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ്.

ഇപ്പോൾ ഇതിന് മറുപടിയുമായി ജിനു കോട്ടയം എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ ലൈവ് വഴിയാണ് ജിനു ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. തനിക്ക് ആ വീട്ടിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല എന്നും ഒരു പട്ടിയെ പോലെ ആയിരുന്നു അവൾ എന്നെ കണ്ടിരുന്നു എന്നുമാണ് ഇപ്പോൾ ജിനു കോട്ടയം ആരോപിക്കുന്നത്. ആ വീട്ടിൽ നിന്നും ഇറങ്ങിയിട്ട് നാളുകളായി. ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നപ്പോൾ ആയിരുന്നു ആ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നെയും അവളെയും അറിയുന്ന ആരും തന്നെ അവൾ പറയുന്ന കാര്യങ്ങൾ ഒന്നും വിശ്വസിക്കില്ല. കഴിഞ്ഞദിവസം തനുജ പറഞ്ഞ കാര്യങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു. ഈ അവസരത്തിലാണ് ഈ ആരോപണങ്ങളോട് എല്ലാം പ്രതികരിച്ചുകൊണ്ട് ജിനു ഇപ്പോൾ ലൈവിൽ എത്തിയിരിക്കുന്നത്.