മലയാളം ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമായ വ്യക്തി ആണ് ജിന്റോ.ഇപ്പോൾ ഇതാ അദ്ദേഹത്തിന് എതിരെ വലിയ ഒരു വിമർശനവുമായി ശരണ്യ വന്നിരിക്കുകയാണ്.സഹമത്സരാർത്ഥിയായ ശരണ്യയുടെ വസ്ത്രധാരണത്തെ കുറിച്ച് ജിന്റോ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായിരിക്കുന്നത്. ഇത് സംബന്ധിച്ച് വലിയ തർക്കമാണ് ബിഗ് ബോസിൽ ഉണ്ടായത്.താൻ ധരിക്കുന്ന വസ്ത്രങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് ചോദിച്ച് ശരണ്യ ജിന്റോയ്ക്കെതിരെ രംഗത്തെത്തുകയായിരുന്നു. ശരണ്യയുടെ വസ്ത്രധാരണം മോശമാണെന്ന് ജിന്റോ ശ്രീതുവിനോട് പറയുന്നത് താൻ കേട്ടെന്നും എന്റെ വസ്ത്രത്തെ കുറിച്ച് ജിന്റോ എന്തിനാണ് അഭിപ്രായം പറയുന്നതെന്നുമാണ് ശരണ്യ ചോദിച്ചത്.
താരത്തിന്റെ വാക്കുകൾ ഇതാണ്,’എന്റെ ഡ്രസിന് എന്താണ് പ്രശ്നം? ഞാൻ ഡ്രസ് ഇടുന്നത് എന്റെ കംഫേർട്ട് നോക്കിയാണ്, ജിന്റോയുടെ ശരീരത്തിൽ അല്ലല്ലോ ഞാൻ ഡ്രസ് ഇടുന്നത്’, ശരണ്യ പറഞ്ഞു. ഇതിന് എനിക്ക് തോന്നിയത് പറഞ്ഞുവെന്നാണ് ജിന്റോ മറുപടി നൽകിയത്. ജനങ്ങളും കുട്ടികളും കാണുന്ന ഷോയാണ് ഇതെന്നും ജിന്റോ പറഞ്ഞു. എന്നാൽ തന്റെ കെട്ടിയവനോ കുടുംബത്തിനോ ഇല്ലാത്ത ടെൻഷനൊന്നും ജിന്റോ എന്ന മത്സരാർത്ഥിക്ക് വേണ്ടെന്ന് ശരണ്യ വായടപ്പിച്ച് മറുപടി നൽകി. ‘ എന്റെ വസ്ത്രധാരണം മോശമാണെന്നാണ് ജിന്റോ പറയുന്നതാണ് ഞാൻ കേട്ടത്. അല്ലാതെ ജിന്റോയ്ക്ക് ഇഷ്ടമല്ലെന്നല്ല. ചേട്ടൻ ജിം ഒക്കെ ചെയ്യുന്ന ആളാണ്. ജിമ്മിൽ ഞാൻ ഇതുപോലെ ഫിറ്റായ വസ്ത്രങ്ങൾ ഇടുന്നയാളാണ്. ജിന്റോ പറഞ്ഞത് കേട്ടപ്പോൾ മോശം തോന്നി.
വിഷയത്തിൽ മറ്റ് മത്സരാർത്ഥികളും ഇടപെട്ടു. കടയിൽ വിൽക്കാൻ വെച്ച ഡ്രസ് അല്ലേ ഇതെന്നും കുട്ടികളും സ്ത്രീകളും ഇത് വാങ്ങാറില്ലേയെന്നും ഇത് നിയമവിരുദ്ധമാണോയെന്നുമാണ് സായി കൃഷ്ണ ചോദിച്ചത്. ഒരാളുടെ വസ്ത്രധാരണത്തെ കുറിച്ച് അഭിപ്രായം പറയാൻ നമ്മുക്ക് അവകാശമില്ലെന്നും അതുകൊണ്ട് തന്നെ വിഷയത്തിൽ ശരണ്യയോട് ക്ഷമ പറയാൻ ജിന്റോ തയ്യാറാകണമെന്നും മത്സരാർത്ഥികൾ ആവശ്യപ്പെട്ടു. തുടർന്ന് ജിന്റോ ശരണ്യയോട് ജിന്റോ ക്ഷമ പറയുകയാണ്.