ആരാധകര്‍ ഏറെയുള്ള നടിയാണ് സാമന്ത. അഭിനയത്തിലേക്ക് കടന്നുവന്ന് സിനിമയില്‍ തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ ഈ നടിക്ക് കഴിഞ്ഞു. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് സാമന്ത. ഈ അടുത്ത് റിലീസ് ചെയ്ത സാമന്ത ചിത്രങ്ങളെല്ലാം വൈറല്‍ ആയിരുന്നു.
താരത്തിന്റെ ശാകുന്തളം സിനിമ റിലീസിന് ഒരുങ്ങുന്നു.
മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന് പ്രണയകഥയായ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളം ഫെബ്രുവരി 17ന് തീയേറ്ററുകളില്‍ എത്തും. ചിത്രം 3ഉയിലും റിലീസ് ചെയ്യും.
അതേസമയം സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.
ചിത്രത്തിലെ സാമന്തയുടെ കഥാപാത്രമായ ശകുന്തള മുപ്പത് കിലോയോളം ഭാരമുള്ള ഹെവി വര്‍ക്കുള്ള സാരി സിനിമയ്ക്കായി സാമന്ത അണിഞ്ഞിട്ടുണ്ട്. ധരിക്കാനായി മൂന്ന് കോടിയുടെ ഹെവി വര്‍ക്കുള്ള ആഭരണങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചിരിക്കുന്നത്.
30 കിലോഗ്രാം ഭാരം വരുന്ന സാരി ധരിച്ച് ഒരാഴ്ചയോളം സാമന്ത അഭിനയിച്ചതായാണ് റിപ്പോര്‍ട്ട്. വസ്ത്രത്തിന്റെ ഭാരം മൂലം വന്ന ബുദ്ധിമുട്ടുകള്‍ അവഗണിച്ചും കഷ്ടപ്പാടുകള്‍ സഹിച്ചുമാണ് സാമന്ത ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.