ശൂ ശൂ, ആ പൂവ് അല്ല ചേച്ചി ഈ പൂവ് – ജുവൽ മേരിക്ക് ഒരു പൂവ് കൊടുത്ത പണി കണ്ടോ?

വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ജൂവൽ മേരി. ഒരു യുവ നടി എന്ന നിലയിൽ താരം മലയാള സിനിമയ്ക്ക് നൽകിയ സംഭാവന വളരെ വലുതാണ്. താരം അഭിനയിച്ച ഒട്ടുമിക്ക സിനിമകളും വലിയ തോതിൽ വിജയിച്ചതിന് പിന്നിലെ രഹസ്യവും ജൂവൽ മേരി സിനിമയോട് കാണിക്കുന്ന ആത്മാർത്ഥത കൊണ്ട് തന്നെയാണ്. ഇപ്പോഴും മലയാള സിനിമയിൽ സജീവ സാന്നിധ്യമായ യുവ നടിമാരിൽ മികച്ചു നിൽക്കുന്ന ഒരാളാണ് ജുവൽ മേരി.

മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അഭിനയിച്ച ജൂവൽ മേരി തമിഴിലും നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. സിനിമകൾക്കു പുറമേ നിരവധി ടെലിവിഷൻ വേദികളിലും ജുവൽ മേരി എത്താറുണ്ട്. സ്വകാര്യ ചാനലുകൾക്കു നൽകുന്ന നടിയുടെ അഭിമുഖങ്ങൾ പൊതുവേ സോഷ്യൽ മീഡിയയിലും മറ്റും തരംഗം സൃഷ്ടിക്കാറുണ്ട്. നിരവധി ആരാധകരാണ് കേരളത്തിലുടനീളം താരത്തിനു സ്വന്തമായുള്ളത്. സോഷ്യൽ മീഡിയയിലും നിരവധി സജീവമായ ഫാൻസ് ഗ്രൂപ്പുകളും താരത്തിന് ഉണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ഒരു പുലിവാലു പിടിച്ചിരിക്കുകയാണ് നടി. ഈയടുത്തായി താരം പങ്കു വെച്ച ചിത്രവും അതിനൊത്ത് അടിക്കുറിപ്പും ആണ് വിവാദത്തിന് കാരണമായത്. നമ്പ്യാർവട്ടം പൂവ് പോലെ ആണ് സ്നേഹിക്കപ്പെടുന്ന സ്ത്രീ അവളുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും എന്നാണ് താരം അടിക്കുറിപ്പായി നൽകിയത്. എന്നാൽ നമ്പ്യാർവട്ടം അല്ല നന്ത്യാർവട്ടം ആണെന്ന് പറഞ്ഞു പലരും രംഗത്ത് എത്തി. അതിനു ശേഷമാണ് നടിക്ക് തൻറെ അബദ്ധം മനസ്സിലാവുന്നത്. അതേ പോലെ തന്നെ മാധവിക്കുട്ടിയുടെ എഴുത്തിനെ പരിഹസിക്കുന്നത് ആണ് നടിയുടെ പോസ്റ്റ് എന്ന് പലരും വിമർശിച്ചു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ദിവസവും തൻറെ പുത്തൻ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ നടിയെ ഫോളോ ചെയ്യുന്നത്. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറൽ ആവുകയും ചെയ്തു. തൻറെ അബദ്ധം മനസ്സിലാക്കി നന്ത്യാർവട്ടം പൂവിൻറെ ചിത്രവും പിന്നീട് താരം പങ്കു വെച്ചിരുന്നു. മാധവിക്കുട്ടിയുടെ വരികളെ തിരുത്തിയെഴുതിയത് ശരിയായില്ലെന്നും പലരും പറയുന്നു.