ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ചിത്രത്തിന്റെ തുടര്‍ച്ചയായി എത്തിയ രണ്ടാം ഭാഗവും ഇതേ വിജയം ആവര്‍ത്തിച്ചിരുന്നു.
കേരളത്തില്‍ വന്‍ ഹിറ്റായി മാറിയ ചിത്രം ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് തുടങ്ങിയ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. അവിടങ്ങളിലും ചിത്രം ഹിറ്റ് ആയിരുന്നു.
ഇപ്പോഴിതാ ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടും എത്തിയിരുന്നു. പ്രമുഖ എന്റര്ടെയ്ന്മെന്റ് മാധ്യമമായ വെറ്റൈറ്റി ആയിരുന്നു ദൃശ്യത്തിന്റെ ഹോളിവുഡ് റീമേക്കിന്റെ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇപ്പോഴിത ഈ വാര്‍ത്തയോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സംവിധായകന് ജീത്തു ജോസഫ്. ‘അതേപറ്റി എനിക്ക് അറിയില്ല എന്നാണ് ജീത്തു പറയുന്നത്.
കാരണം ഞങ്ങള്‍ മുഴുവന്‍ ഔട്ട്സൈഡ് റൈറ്റ്സും പനോരമ സ്റ്റുഡിയോസിന് കൈ മാറിയിരുന്നു. കൊറിയന്‍, ഹോളിവുഡ് തുടങ്ങിയ ഭാഷകളില്‍ ദൃശ്യം റീമേക്ക് ചെയ്യാന്‍ ട്രൈ ചെയ്യുന്നുണ്ടെന്ന് അന്ന് അവര്‍ ഞങ്ങളോട് പറഞ്ഞതാണ്.
ഞങ്ങള്‍ റൈറ്റ്സ് വിറ്റു കഴിഞ്ഞാല്‍ പിന്നെ അവരാണ് എല്ലാം തീരുമാനിക്കുന്നത്. അക്കാര്യം അവര്ക്കെ അറിയൂ’, എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.
എന്തായാലും ദൃശ്യം ഹോളിവുഡിലേക്ക് പോകുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു.