വാക്ക് പാലിച്ചു ജയസൂര്യ. ഇനി സജ്‌നയെ പോലുള്ള ട്രാൻസ്ജെൻഡറുകളുടെ ദിനങ്ങൾ

ട്രാൻസ്ജെൻഡർ നയം നടപ്പാക്കിയ കേരളത്തിൽ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിച്ച ഒരു ട്രാൻസ്ജെൻഡർ അനുഭവിച്ച കൊടിയ പീഡനം കേരള സമൂഹം കണ്ടതാണ്. കൊച്ചിയിലെ വഴിയോരത്ത് ബിരിയാണി കച്ചവടത്തിന് ഇറങ്ങി ട്രാൻസ്ജെൻഡർ സജ്‌ന ഷാജിയെ മറ്റു വഴിയോരക്കച്ചവടക്കാർ ശാരീരികമായി മാനസികമായി തളർത്താൻ ശ്രമിച്ചപ്പോൾ പോലീസ് പോലും സഹായിച്ചില്ല എന്ന് സജ്‌ന ലൈവിൽ പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് ലൈവിൽ വന്ന സജ്‌നയ്ക്ക് സഹായ ഹസ്തവുമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തിയെങ്കിലും ചർച്ചയായത് സിനിമാ നടനായ ജയസൂര്യ ഒരു ബിരിയാണി കട തുറക്കുന്നത്തിനുള്ള സാമ്പത്തിക സഹായം നൽകുമെന്ന് സജ്‌ന അറിയിച്ചുകൊണ്ടുള്ള വാർത്തയാണ്.

ഇന്ന് താൻ കൊടുത്ത വാക്കു പാലിച്ച സന്തോഷത്തിലാണ് ജയസൂര്യ ഇനി സജ്‌ന ദിവസങ്ങൾ കടന്നു വരുമെന്നും. ട്രാൻസ്ജെൻഡറുകൾ ഇനി മുൻപന്തിയിലേക്ക് വരേണ്ട സമയം ആണെന്നും ജയസൂര്യ പറഞ്ഞു. സജ്‌ന കടയുടെ ഉദ്ഘാടനത്തിന് ജയസൂര്യൻ വിഡി സതീശൻ എംഎൽഎയും എൽജിബിടി കമ്മ്യൂണിറ്റിയിലെ നിരവധി അംഗങ്ങളും ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

ഞാൻ മേരിക്കുട്ടി എന്ന മലയാള സിനിമയിൽ ജയസൂര്യ ഒരു ട്രാൻസ്ഫർ രൂപേഷും ആയിരുന്നു ചെയ്തത്. സിനിമയുടെ ആവശ്യത്തിനായി താരം നിരവധി ട്രാൻസ്ജെൻഡറുകളുമായി സംസാരിക്കുകയും അവരുടെ അനുഭവങ്ങൾ കേൾക്കുകയും ചെയ്തിരുന്നു. ട്രാൻസ്ജെൻഡറുകളുടെ ഉന്നമനത്തിനായി താൻ ഇനി പ്രവർത്തിക്കുമെന്ന് ജയസൂര്യ മുൻപ് പറഞ്ഞിരുന്നു. വരും നാളുകളിൽ ട്രാൻസ്ജെൻഡറുകളെ കൂടി എല്ലാ രീതിയിലും അംഗീകരിക്കുന്ന ഒരു നാളെ നമുക്ക് ആഗ്രഹിക്കാം.