പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി; സന്തോഷം പങ്കുവെച്ച് ജയറാം

ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്ന താരങ്ങളാണ് ജയറാമും , പാര്‍വ്വതിയും.
നടി പാര്‍വ്വതിയ്ക്ക് പിന്നാലെയാണ് ജയറാമും സിനിമയിലെത്തിയത്. ഒന്നിച്ച് സിനിമയില്‍ അഭിനയിച്ചതോടെ ഇരുവരും പരിചയപ്പെടുകയും അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്യുകയായിരുന്നു, പിന്നീട് തന്റെ ജീവിതത്തിലേക്കും പാര്‍വതിയെ ജയറാം ക്ഷണിച്ചു. ഇന്നും മനോഹരമായ ദാമ്പത്യജീവിതം ആണ് ഇവരുടെത്. കാളിദാസ് ജയറാം, മാളവിക ജയറാം അങ്ങനെ രണ്ടു മക്കളാണ് ഇവര്‍ക്ക്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇപ്പോഴിതാ പങ്കുവെച്ച ഫോട്ടോയാണ് വൈറല്‍ ആവുന്നത്.

ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പമുള്ള ഫോട്ടോയാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. പാര്‍വതിയും മകള്‍ മാളവികയും ഇവര്‍ക്കൊപ്പം ഉണ്ട്. ‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി..sanju…charu..ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’, എന്നാണ് ഫോട്ടോ പങ്കുവച്ച് ജയറാം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം?ഗത്തെത്തിയത്.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

‘സഞ്ജു നമ്മുടെ അഭിമാനം, സഞ്ജു നമ്മുടെ ഒക്കെ സ്വകാര്യ അഹങ്കാരം തന്നെ ആണ്,,ഒരു നാള്‍ അവന്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കും. കാത്തിരിക്കാം അവന്റെ ആ നല്ല സമയത്തിനായി, സഞ്ജു പൊളി. ജയറാം അതുക്കും മേലേ, രണ്ടാളും നമ്മള്‍ മലയാളികള്‍ക്ക് വേണ്ടപ്പെട്ടവര്‍, ജയറാം ചേട്ടന് ഉയരം കൂടിയോന്ന് സംശയം’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

അതേസമയം പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രമാണ് നിലവില്‍ ജയറാമിന്റേതായി പുറത്തുവരാനിരിക്കുന്നത്. ചിത്രം ഈ 30 ന് റിലീസ് ചെയ്യു.