ഇക്കഴിഞ്ഞ ജൂലൈ 25ന് ആയിരുന്നു മഹാ നടൻ ജയൻ്റെ പിറന്നാൾ. വെറും ആറുവർഷം കൊണ്ടാണ് ജയൻ മലയാള സിനിമയുടെ സിംഹാസനത്തിൽ ഏറിയത്. ഒരുപക്ഷേ ഒരു പത്ത് വർഷം കൂടി ജീവിച്ചിരുന്നു എങ്കിൽ അദ്ദേഹത്തിൻറെ ഒരുപാട് മികച്ച സിനിമകൾ കൂടി നമുക്ക് ലഭിക്കുമായിരുന്നു. സംവിധായകൻ ജോഷി അദ്ദേഹത്തെ വച്ച് മുപ്പതോളം സിനിമകൾ പ്ലാൻ ചെയ്തിരുന്നു എന്നാണ് ശാന്തിവിള ദിനേശ് ഇപ്പോൾ പറയുന്നത്. എല്ലാകാലത്തും കാണാൻ സാധിക്കുമായിരുന്ന സിനിമകൾ ആകുമായിരുന്നു ഇത് എന്നും ദിനേശ് പറയുന്നു.
എന്നാലിപ്പോൾ അദ്ദേഹത്തിൻറെ ജീവിതത്തിലെ അറിയപ്പെടാത്ത ചില കാര്യങ്ങളാണ് ശാന്തിവിള ദിനേശ് വെളിപ്പെടുത്തുന്നത്. 75,000 രൂപ ആയിരുന്നു അദ്ദേഹം ഒരു ചിത്രത്തിനുവേണ്ടി വാങ്ങിക്കൊണ്ടിരുന്നത്. 25,000 രൂപ അഡ്വാൻസ് വാങ്ങും. ഈ പണമെല്ലാം ജയൻ നൽകിയിരുന്നത് ഒരു നടിക്ക് ആയിരുന്നു. എന്നാൽ ആ നടി അത് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാൻ തുടങ്ങി. അവർ സ്വന്തമായി ചിത്രങ്ങൾ നിർമ്മിക്കുവാൻ തുടങ്ങി. എന്നാൽ ഈ ചിത്രങ്ങളൊന്നും എവിടെയും എത്തിയില്ല. കാരണം അതെല്ലാം ശാപം കിട്ടിയ കാശ് ആയിരുന്നു എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
ഒരു സിനിമയ്ക്ക് വേണ്ടി എന്ത് റിസ്കും എടുക്കാൻ തയ്യാറായ നടനാണ് ജയൻ. അത്രത്തോളം സിനിമയെ സ്നേഹിച്ചിരുന്ന ഒരു വ്യക്തി സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് ജീവൻ പണയം വെച്ച് ഉണ്ടാക്കുന്ന കാശാണ് അത്. അത് ഒരാൾ തിരുമറി നടത്താൻ ശ്രമിച്ചാൽ ദൈവം സമ്മതിക്കില്ല. അതുകൊണ്ട് തന്നെ ആയിരിക്കണം ജയനെ പറ്റിച്ചു പോയിട്ടും ആ നടിക്ക് എങ്ങും എത്താൻ സാധിക്കാതെ പോയത്. ഇതിനൊപ്പം തന്നെ ജയന് തൻറെ ജീവിതത്തിൽ ഉണ്ടായിരുന്നു ആഗ്രഹങ്ങളെ കുറിച്ചും ശാന്തിവിള ദിനേശ് വെളിപ്പെടുത്തുന്നു.
ചെന്നൈയിൽ ഒരു വീട് എടുക്കണമെന്ന് ഉണ്ടായിരുന്നു താരത്തിന്. എന്നിട്ട് അമ്മയെയും കൂട്ടി അങ്ങോട്ട് മാറണമെന്നും ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം സാധിക്കുന്നതിനു മുൻപ് ആയിരുന്നു അദ്ദേഹം വിടപറഞ്ഞത്. കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ഹെലികോപ്റ്ററിൽ നിന്ന് വീണു അദ്ദേഹം മരണപ്പെടുന്നത്. എന്നാൽ ഇപ്പോഴും അദ്ദേഹത്തിൻറെ സിനിമകളിലൂടെ അദ്ദേഹം ജീവിക്കുന്നു. യുവതലമുറയിൽ അടക്കം ധാരാളം ആരാധകരാണ് അദ്ദേഹത്തിനുള്ളത്.