ബിഗ്ബോസിലൂടെ ജന പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ .അതേ സമയം ഇന്നലെ ബിഗ് ബോസ് വീട്ടില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കപ്പെട്ടത്. എന്നാല്‍ ഇതിനിടെ സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു ജാസ്മിന്. താരത്തിന് മാത്രം വീട്ടില്‍ നിന്നും പുതിയ വസ്ത്രങ്ങള്‍ എത്തിയിരുന്നില്ല. ഇതോടെ സഹ മത്സരാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ ജാസ്മിന് ഇട്ടു നോക്കിയിരുന്നു. എന്നാല്‍ പാകമാകാതെ വന്നതോടെ പഴയതു തന്നെയാണ് ജാസ്മിന് ധരിച്ചത്.പിന്നാലെ വീട്ടുകാരുടെ പെരുന്നാള്‍ സന്ദേശം കാണിച്ചപ്പോഴും തന്റെ ഉപ്പയും ഉമ്മയും സന്തുഷ്ടരല്ലെന്ന തോന്നലായിരുന്നു ജാസ്മിനുണ്ടായത്. ജാസ്മിന്റെ വിമര്‍ശകരെ പോലും വിഷമിപ്പിക്കുന്നതായിരുന്നു ഈ കാഴ്ചകള്‍. എന്നാല്‍ വിതച്ചതാണ് ജാസ്മിന് കൊയ്യുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
വാക്കുകൾ ഇതാണ്,ഈദ് സന്തോഷത്തിനിടെ ശ്രദ്ധയില്‍പ്പെട്ടതാണ് ചുവടേ കാണുന്ന ഫോട്ടോ. പറയാതെ വയ്യാ എന്ന് തോന്നി. വിതച്ചതേ കൊയ്യാന്‍ പറ്റൂ , സങ്കടപ്പെട്ടിട്ട് എന്ത് കാര്യം? യുട്യൂബില്‍ വാപ്പ തള്ളിമറച്ചത് ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ! എന്തായാലും ഈ ദുരവസ്ഥയില്‍ സഹതാപം ഉണ്ട്. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണ്..ഒരു ചെക്കന്റെ കയ്യും കാലും പിടിച്ചിരുന്നതും കെട്ടിപ്പിടിച്ചതും ഉമ്മവെച്ചതും മാത്രമല്ല വിഷയം.. വായില്‍ നിന്ന് വരുന്ന വാക്കുകള്‍ അതിന്റെ ശൈലി പെരുമാറ്റം തുടങ്ങി ഒരുപാട് ഉണ്ട്.എഴുപതിലധികം ക്യാമറകള്‍ സ്ഥാപിച്ച ഒരു സെറ്റിനുള്ളില്‍, 24×7 അതിന്റെ നിരീക്ഷണത്തില്‍, അതെല്ലാം ഷൂട്ട് ചെയ്ത് അതേപടി തന്നെ ടിവിയിലും ഇന്റര്‍നെറ്റിലും ലോകം മുഴുവന്‍ കാണുമ്പോള്‍ എത്രയൊക്കെ വലിയ ഗെയിം ആയിക്കോട്ടെ ഏതു തരത്തിലുള്ള കരുനീക്കവുമായിക്കൊള്ളട്ടെ സ്വന്തം കുടുംബത്തേയും മാതാപിതാക്കളേയും നാണം കെടുത്തുന്ന റോഡില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമുണ്ടാക്കുന്ന രീതിയിലാണോ ഉയരങ്ങള്‍ കീഴടക്കേണ്ടത്?പെരുമാറേണ്ടത്?
എന്ത് പച്ചത്തെറിയും വിളിച്ച് പറയുന്നത്, ആടിനെ പട്ടിയാക്കും വിധം കാര്യങ്ങള്‍ വളച്ചൊടിക്കുന്നത്, അവസരവാദം നടത്തുന്നത്, പ്രായഭേദമന്യേ ആരോടും തട്ടിക്കയറി എന്ത് അനാവശ്യവും ആഭാസവും വിളിച്ചുപറയുന്നതെല്ലാം ഒരു മഹിമയോ നന്മയോ ശരിയോ ആയി കണക്കാന് കഴിയുമെങ്കില്‍ പിന്നെ ഒന്നും പറയേണ്ട കാര്യമില്ല സങ്കടപ്പെടേണ്ട കാര്യവുമില്ല. സ്വാതന്ത്ര്യവും സമത്വവും സ്വപ്രയത്ന വിജയവുമൊന്നും ലോകത്തിന് കാണിച്ചുകൊടുക്കേണ്ടത് ഈ വിധത്തിലല്ല.അടുക്കളയില്‍ ഒതുങ്ങിയിരിക്കണമെന്നോ ഉമ്മറത്തേക്ക് വരരുതെന്നോ അല്ല ഇതിനര്‍ത്ഥം.. എന്തുകൊണ്ടൊരു മോഹിനിയാട്ടം ടീച്ചറിനെ കുറച്ച് നാള് മുമ്പ് ലോകം മുഴുവന്‍ ഒരുപോലെ എതിര്‍ത്തു അധിക്ഷേപിച്ചു? അതും ഒരു സ്ത്രീ ആയിരുന്നു, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ എതിര്‍ത്തു. അപ്പോള്‍ വിഷയം സംസ്കാരം മര്യാദ അച്ചടക്കം സ്നേഹം കരുണ എന്നുതുടങ്ങുന്ന സ്വഭാവ സവിശേഷതകളിലൂടെ ലോകപ്രീതി നേടിയെടുക്കുക എല്ലാവരാലും സ്നേഹിക്കപ്പെടുക ബഹുമാനിക്കപ്പെടുക എന്നതിലും കൂടിയാണ്.അതല്ല..എന്നേ തല്ലേണ്ട വാപ്പ ,, ഞാന്‍ നന്നാവൂല എന്ന നിലയില്‍ നിലപാടില്‍ത്തന്നെ മുന്നോട്ട് പോകുകയാണങ്കില്‍ നാട്ടുകാര്‍ പൊറോട്ട പോലെ വലിച്ച്കീറും ആരേയും കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.