ബിഗ്ബോസിൽ പ്ലാന്‍ ചെയ്തുണ്ടാക്കിയ കോംമ്പോയാണ് ജാസ്മിന്റേയും ഗബ്രിയുടേയും എന്നായിരുന്നു ചിലർ പ്രധാനമായും ആരോപിച്ചിരുന്നത്. എന്നാല്‍ എനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ലെന്നാണ് ഷോയിലെ ഇരുവരുടേയും സഹമത്സരാർത്ഥിയും സുഹൃത്തുമായ റസ്മിന് അഭിപ്രായപ്പെടുന്നത്. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലില്‍ ജാസ്മിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ടാണ് റസ്മിന് തന്റെ നിലപാട് തുറന്ന് പറയുന്നത്.തുടക്കം മുതല്‍ തന്നെ ഇവരുടെ കൂടേയുള്ള മത്സരാർത്ഥിയാണ് ഞാനും. ഇവരുടെ കൂടെ മാത്രമല്ല, എല്ലാവരുടെ കൂടേയും ഞാനുണ്ടായിരുന്നു. ഇവർ മനപ്പൂർവ്വം ഒരു കോംമ്പോ ക്രിയേറ്റ് ചെയ്യുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. അവസാനം അഭിഷേക് എന്നെ കണ്ഫ്യൂസ് ചെയ്യിപ്പിച്ചിരുന്നു. അതുവരെ എന്റെ മനസ്സില്‍ അങ്ങനെത്തെ ഒരു ചിന്ത ഉണ്ടായിരുന്നില്ലെന്നും റസ്മിന് വ്യക്തമാക്കുന്നു.ജാസ്മിനും ഗ്രബിയും നല്ല രീതിയില്‍ സംസാരിക്കുന്ന വ്യക്തികളാണ്. ഇവർ രണ്ടുപേരും ഒരു ടീം ആയി മുന്നോട്ട് പോയാല്‍ വളരെ കരുത്തരായി മാറുമെന്ന് അകത്തുള്ള മറ്റുള്ളവർക്ക് തോന്നിയിട്ടുണ്ടാകും. അതുകൊണ്ടായിരിക്കാം മറ്റുള്ളവർ ഇവർക്കെതിരെ തിരിഞ്ഞതെന്നാണ് ഞാന്‍ കരുതുന്നത്
അവിടേയുള്ള എല്ലാവർക്കും ജാസ്മിനെ എന്തും പറയാം എന്നുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇങ്ങനെ എന്ത് തന്നെ ആര് പറഞ്ഞാലും അതൊക്കെ വിടെന്നും പറഞ്ഞ് ജാസ്മിന് തന്നെ പിന്നീട് അവരുടെ പിന്നാലെ പോകും. അത്തരമൊരു ആറ്റിറ്റ്യൂഡുള്ള ആളെ മറ്റുള്ളവർ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കും. ആ ഒരു അവസ്ഥ ഇവള് തന്നെ ഉണ്ടാക്കിക്കൊടുത്തതാണെന്നും ജാസ്മിനെ സാക്ഷി നിർത്തി പറയുന്നു.ജാസ്മിന് ഗബ്രി വിഷയം കൂടുതലും ചർച്ച ചെയ്യപ്പെട്ടത് വീക്കെന്‍ഡ് എപ്പിസോഡുകളിലായിരുന്നു. അതിനെ ഫോക്കസ് ചെയ്ത് അതൊരു ടോപ്പിക്ക് ആയി മാറുകയും മറ്റുള്ളവർ ഇവരെ തകർക്കാനുള്ള നീക്കവും തുടങ്ങി. രണ്ടാമത്തെ വീക്കില്‍ ജാസ്മിന് വലിയ രീതിയില്‍ മാനസികമായി തളർന്നിരുന്നു. ആ ഫോണ്കോളൊക്കെ വരുന്നത് ആ വീക്കിലാണ്. അത്രയും ജനുവിനായി നിന്ന വ്യക്തിയാണ് ജാസ്മിന്.
ഞാനും ആദ്യം തന്നെ കണക്ട് ചെയ്തത് ജാസ്മിനുമായിട്ടാണ്. ഞങ്ങള്‍ ഒരു ടീമായിരുന്നു. അന്ന് മുതല്‍ അവളുടെ രീതികള്‍ എനിക്ക് അറിയാം. എനിക്ക് പെട്ടെന്ന് കണക്ട് ചെയ്യാനും സാധിച്ചു. സ്നേഹിച്ച് കഴിഞ്ഞാല്‍ അങ്ങോട്ട് അങ്ങനെ തന്നെയായിരിക്കും ഇവള്. ആ ഒരു രീതിയിലെ ഞാന്‍ ഇതിനെ കണ്ടിട്ടുള്ളു. അതുപോലെ ഇവള് പറയുന്നത് പോലെ അവിടെ താങ്ങായി ഒരാള്‍ ഉള്ളത് നല്ലതാണെന്നും റസ്മിന് വ്യക്തമാക്കുന്നു.ജാസ്മിനെ തല്ലിപ്പോയ കാര്യം എങ്ങനെയോ സംഭവിച്ച് പോയതാണ്. കുറേ കാര്യങ്ങള്‍ എന്നെ കണ്‍ഫ്യൂസ്ഡ് ആക്കിയിരുന്നു. സത്യം പറയുകയാണെങ്കില്‍ ബിഗ് ബോസ് കണ്ടുവന്ന ഒരു മത്സരാർത്ഥിയല്ല ഞാന്‍. അതുകൊണ്ട് തന്നെ ആളുകള്‍ എങ്ങനെ നമ്മളെ മാനിപ്പുലേറ്റ് ചെയ്യുന്നു എന്നൊന്നും അറിയില്ല. ജാസ്മിനും നോറയുമൊക്കെ ഇതേക്കുറിച്ച് പറയുന്നുണ്ടായിരുന്നെങ്കിലും നമ്മള് ആളുകളെ വിശ്വസിച്ച് പോകുമല്ലോ.