ജാസ്മിൻ ജാഫറിന്റെ പുതിയ വീഡിയോ ആണ് വൈറൽ,ജാസ്മിന്റെ യൂട്യൂബ് ചാനലിലാണ് ക്യു ആന്‍ഡ് എ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.നിങ്ങള്‍ തമ്മില്‍ റിലേഷന്‍ഷിപ്പിലാണോ? നിങ്ങള്‍ തമ്മില്‍ എന്താണ്? ക്ലാരിറ്റിയായോ? എന്ന് തുടങ്ങി ഇരുവരുടേയും റിലേഷനെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് സ്വാഭാവികമായും ക്യു ആന്‍ഡ് എയില്‍ ഏറ്റവും അധികം ആളുകള്‍ ചോദിച്ചിരിക്കുന്നത്. ഇതിനെല്ലാം വ്യക്തമായ രീതിയില്‍ തന്നെ വീഡിയോയില്‍ ഇരുവരും മറുപടി നല്കുന്നു.’ബിഗ് ബോസിന് അകത്തുള്ളപ്പോഴും പുറത്തിറങ്ങിയപ്പോഴും ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ടത് ഞങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്നാണ്. അല്ലെങ്കില്‍ ഞങ്ങള്‍ തമ്മിലുള്ള ക്ലാരിറ്റി എന്താണെന്നാണ്. ഈ സീസണ് വർക്ക് ആയത് ജാസ്മിനും ഗ്രബിയും തമ്മിലുള്ള ക്ലാരിറ്റിയില്ലായ്മയാണ് എന്റെ ക്ലാരിറ്റി എന്നുള്ള സാധനമായിരുന്നു. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് അത് അറിയാനുള്ള ആകാംക്ഷ ഉണ്ടാകുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു’ ജാസ്മിനും ഗ്രബ്രിയും പറയുന്നു
മറ്റൊരു മനുഷ്യന്റെ വ്യക്തിജീവിതത്തില്‍ എന്താണ് നടക്കുന്നത്? അല്ലെങ്കില്‍ അയാളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണ് എന്നുള്ളത് തികച്ചും വ്യക്തിപരമായ കാര്യം. അക്കാര്യം മറ്റുള്ളവരുമായി പങ്കുവെക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. പക്ഷെ നിങ്ങളോട് ഞങ്ങള്‍ കാണിക്കുന്ന ബഹുമാനം, അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്ന സ്നേഹത്തില്‍ നിന്നുമാണ് ഇക്കാര്യം പറയുന്നത്.
ഇക്കാര്യം തുറന്ന് പറയണമോയെന്ന് ഞങ്ങള്‍ കുറേതവണ ആലോചിച്ചു. പിന്നെ ഞങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടല്ലോ. ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന തരത്തിലുള്ള സ്റ്റോറികളൊക്കെ കണ്ടു. അത്രത്തോളം ഇത് വെക്കരുത്. വ്ലോഗ് കണ്ട് നിങ്ങള്‍ ഞങ്ങളെ സ്നേഹിക്കുന്നു. അവിടെയാണ് ബോർഡർ ലൈന്‍. അതിന് അപ്പുറത്തോട്ടും മുകളിലോട്ടും എന്നതില്ല. ഉചിതമായ നിർദേശങ്ങള്‍ വെക്കാം, അതായത് ഫുഡ് ഫ്ലോഗ് ചെയ്യൂ എന്നൊക്കെയുള്ളത്. അല്ലാതെ നിങ്ങള്‍ ഇപ്പോള്‍ കഴിക്കണം എന്ന് പറയുന്നത് സ്വീകാര്യമായ നിർദേശം അല്ല. അത് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹമാണ്. ആ ആഗ്രഹങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ നോക്കണമെന്നും ജാസ്മിനും ഗ്രബിയും വ്യക്തമാക്കുന്നു.
ബിഗ് ബോസില്‍ വെച്ച് ആദ്യമായി പരിചയപ്പെടുന്ന സമയത്ത് ഇത്ര അടുക്കുമോയെന്ന പ്രതീക്ഷപോലും ഇല്ലാത്തവരാണ്. എന്നാല്‍ ആദ്യം ദിവസം സംസാരിച്ചപ്പോള്‍ ഒരു ബോഡ് ഫീല്‍ ചെയ്തു. ഒരു വൈബ് ഫീല്‍ ചെയ്യുമല്ലോ, അതായത് സമാന ചിന്താഗതിയുള്ള, അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാന്‍ മറ്റു ഒരാള്‍ എന്ന രീതിയില്‍. ബിഗ് ബോസ് എന്ന ഷോ ഒരു മത്സരമാണല്ലോ. അവിടെ നമ്മളോട് സ്നേഹത്തോടെ പെരുമാറുന്നവരോട് ഒരു അടുപ്പം തോന്നും.
അതിന് ശേഷം ഒരോ ഗെയിം കഴിയുന്തോറും ഷോ നമ്മളെ അടുപ്പിക്കാന്‍ നോക്കിയിട്ടുണ്ട്. അത് വേറെ ഒരു സത്യം. അതായത് സ്ക്രിപ്റ്റ് എന്നൊന്നും അല്ല പറയുന്നത്. അതായത് വേറെ വഴിക്ക് പോകേണ്ട ആളുകളാണ് നമ്മളെങ്കില്‍ അവർ എങ്ങനെയെങ്കിലും നമ്മളെ ഒരു വഴിക്ക് കൊണ്ടുപോകും. ബിഗ് ബോസ് ഒഡീഷന് സമയത്ത് പരസ്പരം കണ്ടിട്ടുള്ളവരാണ് ഞങ്ങള്‍.തുറന്ന് പറയുകയാണെങ്കില്‍ ഏതോ ഒരു പോയിന്റില്‍ എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ടെന്ന് ഗബ്രി വീഡിയോയില്‍ വ്യക്തമാക്കുന്നു. ‘അതായത് ഫ്രണ്ട്ഷിപ്പിനും മുകളിലുള്ള ഒരു ഇഷ്ടം. അത് ഞാന്‍ നേരത്തേയും പറഞ്ഞിട്ടുള്ള കാര്യമാണ്. ഞങ്ങള്‍ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അത് നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല’ ഗബ്രി പറഞ്ഞു. അതിന് അകത്ത് നിന്ന സമയത്ത് എനിക്കും ഒരു ഫീലിങ്സ് ഉണ്ടായിരുന്നുവെന്ന് ജാസ്മിനും തുറന്ന് പറയുന്നു. വേറെ കുറച്ച് കാര്യങ്ങള്‍ കൊണ്ടാണ് അത് പ്രശ്നമായത്.ബിഗ് ബോസില്‍ വെച്ച് എന്ത് നടന്നാലും പുറത്ത് ഒരു റിയാലിറ്റിയുണ്ട്. ഞങ്ങള്‍ രണ്ട് പേരും രണ്ട് അവസ്ഥകളില്‍ നിന്നും വരുന്ന ആളുകളാണ്. പക്ഷെ ഇതൊന്നും കൊണ്ടല്ല ഞങ്ങള്‍ ഈ ഒരു തീരുമാനത്തിലേക്ക് എത്തുന്നത്. ഞങ്ങള്‍ തമ്മില്‍ ആദ്യം മുതല്‍ ഒരു ബോണ്ടിങ്ങുണ്ട്. ഒരു ഫ്രണ്ട്ഷിപ്പുണ്ട്. ആ ഫ്രണ്ട്ഷിപ്പാണ് ഞങ്ങള്‍ ഇപ്പോഴും മെയിന്റയിന്‍ ചെയ്യുന്നത്.