മലയാളികൾക്ക് സുപരിചിതമായ താരങ്ങളാണ് ജാസ്മിനും ഗബ്രിയും.ഇരുവരും ഒരുമിച്ച് ട്രാവൽ വ്ലോ ഗ് ചെയ്യാറുണ്ട്. എന്തായാലും ഇപ്പോൾ ഗബ്രിക്കൊപ്പമുള്ള പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജാസ്മിൻ.വളരെ സ്പെഷ്യൽ വ്ലോഗാണ് താൻ ഇന്ന് പങ്കുവെയ്ക്കുന്നത് എന്ന് പറഞ്ഞാണ് ജാസ്മിൻ വ്ലോ ഗ് തുടങ്ങുന്നത്. ഇത്തവണ ഒരു ചലഞ്ച് വീഡിയോ ആണ് ജാസ്മിൻ പങ്കുവെച്ചിരിക്കുന്നത്. അയ്യായിരം രൂപ ബജറ്റ് വെച്ച് കൊണ്ടുള്ള ഒരു ഷോപ്പിംഗാണ്.5000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങി പരസ്പരം സർപ്രൈസ് ചെയ്യുക്കുക എന്നതാണ് ചലഞ്ച്. സാധനങ്ങൾ വാങ്ങി മിസ്ട്രി ബോക്സ് തയ്യാറാക്കി പരസ്പരം നൽകണം. ജാസ്മിനും ഗബ്രിയും രണ്ട് വ്യത്യസ്ത വീഡിയോ ആണ് ചെയ്തിരിക്കുന്നത്.
ആദ്യം തന്നെ പെർഫ്യൂം ആണ് ജാസ്മിൻ വാങ്ങിയത്. പിന്നീട് ഗബ്രിക്കായി പല ഗിഫ്റ്റുകളും ജാസ്മിൻ വാങ്ങുന്നുണ്ട്. അതുപോലെ ഗബ്രിയും ജാസ്മിനായി 5000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങിക്കുന്നുണ്ട്. ഷോപ്പിം ഗിന് ശേഷം ഇരുവരും പര്സപരം കണ്ടുമുട്ടുകയും ഗിഫ്റ്റ് കൈമാറുകയും ചെയ്തു. ജാസ്മിൻ ജാസ്മിന്റെ യൂട്യൂബ് ചാനലിലും ഗബ്രി ഗബ്രിയുടെ യൂട്യൂബ് ചാനലിലുമാണ് അൺബോക്സിം ഗ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗബ്രിക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങിക്കാൻ ജാസ്മിനും ജാസ്മിന് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാൻ ഗബ്രിയും ശ്രദ്ധിച്ചിരുന്നു. നിരവധി കമന്റുകളാണ് ഇരുവരുടെയും വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. രണ്ട് പേരുടെയും വീഡിയോ കണ്ടവരും കമന്റിടുന്നവരിലുണ്ട്..ഞാൻ രണ്ടുപേരുടെയും വ്ലോഗ്സ് കണ്ടു, രണ്ട് പേരും നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. എതായാലും കിട്ടിയ സാധനങ്ങൾ നോക്കി അവരിട്ട എഫേർട്ടിനെ ജഡ്ജ് ചെയ്യാൻ പറ്റില്ല, ചലഞ്ച് സൂപ്പർ രണ്ടുപേരും പരസ്പരം അവരവരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി ഗിഫ്റ്റ് കൊടുത്തു. ഗബ്രി പറഞ്ഞതുപോലെ തന്നെ നല്ല മനപ്പൊരുത്തം ഉണ്ട് രണ്ടുപേർക്കും,