ബിഗ്ബോസിന് ശേഷം മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫറൂം ഗബ്രിയും.ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.സ്വന്തം വീട്ടിൽ നിന്നും മാറി കൊച്ചിയിൽ ഒരു ഫ്ലാറ്റ് എടുത്ത് ഒറ്റയ്ക്ക് താമസിക്കുകയാണ് ജാസ്മിൻ ഇപ്പോൾ.എല്ലാ പിന്തുണയും നൽകി ഗബ്രിയും കൂടെ തന്നെയുണ്ട്. ബിഗ് ബോസിൽ ആയിരിക്കുമ്പോൾ പോകണമെന്ന് ആഗ്രഹിച്ച സ്ഥലങ്ങളിലേക്ക് ഒക്കെ യാത്ര പോവുകയാണ് ഇരുവരും. ഈ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായിട്ടാണ് ഇരുവരും എത്തിയത്.ഞങ്ങളെക്കുറിച്ച് ഇല്ലാത്ത കമന്റുകൾ പറയുന്ന നിരവധി ആളുകൾ ഉണ്ട്. ചിലർ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു എന്നും അടുത്ത സുഹൃത്താണ് ബന്ധുവാണ് എന്നൊക്കെ പറഞ്ഞിട്ടാണ് കമന്റുമായി എത്തുന്നത്. സത്യത്തിൽ അവർക്ക് ഞങ്ങളുമായി യാതൊരു പരിചയവുമില്ല. ജാസ്മിനെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കി എന്നാണ് അവർ പറയുന്നത്. ഗബ്രിയുടെ വീട്ടുകാർ ജാസ്മിനെ കണ്ടാൽ വെടിവെച്ച് കൊല്ലുമെന്നും അതിന് ഗുണ്ടകളെ ഏൽപ്പിച്ച അന്നൊക്കെയാണ് ചിലർ പറഞ്ഞത്. അതിലൊന്നും ഒരു കാര്യവുമില്ല.
ജാസ്മിൻ്റെ മാതാപിതാക്കൾ വളരെ സാധാരണക്കാരാണ്. ഗബ്രി ജാസ്മിനെ ചതിക്കും അവളെ വഞ്ചിക്കുകയാണ് എന്നൊക്കെ എല്ലാവരും പറഞ്ഞപ്പോൾ അവർക്കും സത്യം ഒന്നും അറിയില്ലായിരുന്നു. ബിഗ് ബോസിനകത്ത് വന്നിട്ട് ഗബ്രിയുടെ ഫോട്ടോയും മാലയുമൊക്കെ എടുത്തോണ്ട് പോയതും ഉള്ളിൽ പേടിയുള്ളത് കൊണ്ട് മാത്രമാണ്. താൻ പുറത്തിറങ്ങി അവരോട് കാര്യങ്ങൾ പറഞ്ഞ ശേഷമാണ് സത്യാവസ്ഥ അവർക്ക് ബോധ്യപ്പെട്ടതെന്നും പറയുന്നുണ്ട്.സെല്‍ഫ് റെസ്പെക്ട് കൊടുക്കുമെന്നൊരു തീരുമാനം താന്‍ ജീവിതത്തില്‍ എടുത്തുവെന്നാണ് ജാസ്മിന് പറയുന്നത്. സൗഹൃദത്തില്‍ എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറായിട്ടുള്ള ആളാണ് ഞാന്‍. എന്നോട് ആരെങ്കിലും ഒരു തെറ്റ് ചെയ്താല്‍ ഞാനത് ക്ഷമിക്കും. പിന്നെയും അവരെന്നോട് അത് തന്നെ ചെയ്യും. ഞാന്‍ വീണ്ടും അത് മറന്നിട്ട് പ്രവര്‍ത്തിക്കും. ഇതോടെ എന്റെ അടുത്ത് എന്ത് ചെയ്താലും ഞാനത് കാര്യമാക്കില്ലെന്ന അവര്‍ കരുതും. ഇപ്പോള്‍ അതിനൊരു മാറ്റം താന്‍ വരുത്തിയതായിട്ടും ജാസ്മിന് പറയുന്നു.