മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ജാസ്മിൻ ജാഫറോട്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ്ബോസിൽ ചില തെറ്റുകള്‍ തനിക്ക് പറ്റിയിട്ടുണ്ടെന്ന് ജാസ്മിന് തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജാസ്മിന് സംഭവിച്ച സമാനമായ പിഴവുകള്‍ മറ്റ് ചില താരങ്ങള്‍ക്കാണ് സംഭവിച്ചതെങ്കില്‍ അത് വിമർശിക്കപ്പെടുകയോ, എന്തിനേറെ ചർച്ചയാകുകയോ ചെയ്തിട്ടില്ല.ഷോയിലെ വന്ന് അധികം കഴിയാതെ തന്നെ ഗബ്രിയുമായി കൂട്ടുകൂടിയതാണ് ജാസ്മിനെ വിമർശിക്കാന്‍ പലരും ആയുധമാക്കിയത്. ഇതിനിടയിലാണ് വീട്ടില്‍ നിന്നും ഒരു വിളി ജാസ്മിനായി ബിഗ് ബോസിലേക്ക് എത്തുന്നത്. സംപ്രേക്ഷണം ചെയ്യപ്പെടാത്ത ആ ഫോണ്‍ കോളില്‍ ബാപ്പയുടെ ആരോഗ്യ പ്രശ്നങ്ങള്‍ അറിയിക്കാനാണ് വിളിച്ചതെന്നാണ് ബിഗ് ബോസ് പിന്നീട് വ്യക്തമാക്കിയത്.
എന്നാല്‍ ഇതോടെ പുറത്ത് ആരോപണങ്ങള്‍ ശക്തമായി. ആരോഗ്യ പ്രശ്നങ്ങള്‍ പറയാനല്ല വിളിച്ചത്, മറ്റ് ചില കാര്യങ്ങളാണ് അവർ സംസാരിച്ചതെന്ന രീതിയിലായിരുന്നു ആളുകളുടെ സംസാരം.
അതേ സമയം ജാസ്മിന്റെ അടുത്ത സുഹൃത്ത് തന്നെയായിരുന്നു ആ അഭിമുഖം എടുത്തത്. എന്നാല്‍ പിന്നീട് ജാസ്മിന് ബിഗ് ബോസില്‍ തുടരുമ്പോള്‍ തന്നെ ഈ വ്ളോഗർ ജാസ്മിനെതിരെ തിരിഞ്ഞു. താന്‍ വിശ്വസിച്ചവർ തന്നെ വലിച്ചുകീറാനായി ഇട്ടുകൊടുത്തെന്ന് ജാസ്മിന് പറഞ്ഞപ്പോള്‍ അതില്‍ ഒന്ന് ഈ വ്യക്തിയാണ് എന്നതില്‍ സംശയമില്ല.
ഈ പറയുന്ന രണ്ട് മൂന്ന് വ്യക്തിളെ വിശ്വസിച്ച് വീട്ടുകാരെ അടക്കം ഏല്‍പ്പിച്ചാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നത്. വീട്ടിലേക്ക് വന്ന ഇവർ എന്റെ ലാപ്ടോപ്പില്‍ നിന്ന് വരെ പെന്‍ഡ്രൈവ് കുത്തി ഓരോന്ന് എടുക്കാന്‍ നോക്കി. പാസ്വേഡ് അറിയാത്തതുകൊണ്ട് ഇവർക്ക് എടുക്കാന്‍ കഴിഞ്ഞില്ല. ഉണ്ടായിരുന്നെങ്കില്‍ അവർ എടുക്കുമായിരുന്നുവെന്നുമാണ് സൈന സൌത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ജാസ്മിന് പറഞ്ഞത്.