മലയാളികൾക്ക് ചുരുങ്ങിയ കാലം കൊണ്ട് ഇഷ്ടപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ ആരാധകർക്ക് വേണ്ടി മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടി ജാസ്മിൻ സംഘടിപ്പിച്ചിരിക്കുകയാണ്.പരിപാടിയുടെ വ്ലോഗ് വീഡിയോ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ടിരിക്കുകയാണ് താരം. കുറേ നാളുകൾക്കുശേഷമാണ് ഞാൻ ഒരു വ്ലോഗ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആദ്യം ഫാൻസ് മീറ്റ് അപ്പ് വീഡിയോ തന്നെ ആയിക്കോട്ടെയെന്ന് കരുതി. ശരിക്കും ഇവർ ഫാൻസല്ല എന്റെ ഫാമിലി തന്നെയാണ്. കാരണം എനിക്ക് വേണ്ടി അത്രത്തോളം കഷ്ടപ്പെട്ടിട്ടുള്ളവരാണ്.ജൂലൈ പതിനാലിനാണ് ഈ മീറ്റ് അപ്പ് നടന്നത്. പക്ഷെ എനിക്ക് ഇപ്പോഴാണ് ഈ വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിച്ചത്. കളിയും ചിരിയും തമാശയും ഇന്ററാക്ഷനുമെല്ലാമായാണ് മീറ്റ് അപ്പ് നടന്നതെന്ന് പറഞ്ഞുകൊണ്ടാണ് ജാസ്മിന്റെ വീഡിയോ ആരംഭിക്കുന്നത്. ചുവന്ന റോസാപൂക്കളും ശിങ്കാരി മേളവും പൊന്നാട അണിയിക്കലും സമ്മാനങ്ങൾ നൽകിയും കേക്ക് മുറിച്ചുമെല്ലാമാണ് ജാസ്മിനെ ആരാധകർ വരവേറ്റത്.
എന്റെ മോളെ സഹായിച്ചതുകൊണ്ട് നിങ്ങൾക്കെല്ലാം ബുദ്ധിമുട്ട് വന്നിട്ടുണ്ടെന്ന് എനിക്ക് അറിയാം. നമുക്കും വന്നിട്ടുണ്ട്. എന്നിട്ടും എന്റെ മകൾക്കൊപ്പം നിന്ന നിങ്ങൾക്ക് ഒരായിരം നന്ദിയെന്നാണ് മീറ്റ് അപ്പിൽ സംസാരിക്കവെ ജാസ്മിന്റെ മാതാപിതാക്കൾ പറഞ്ഞത്. എന്റെ താത്തിയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. എന്റെ മനസിൽ എപ്പോഴും ബിബി സീസൺ ആറിന്റെ വിന്നർ എന്റെ താത്തിയാണ് എന്നായിരുന്നു ജാസ്മിന്റെ സഹോദരൻ പറഞ്ഞത്.ജാസ്മിന്റെ ഏക സഹോദരനാണ് പൊന്നു. ശേഷം ആരാധകരുടെ ചോദ്യങ്ങൾക്ക് ജാസ്മിൻ മറുപടി നൽകി. പട്ടിക്കൂട് എവിക്ഷൻ എന്നൊക്കെ പറയുന്നത് കണ്ടിരുന്നു. പക്ഷെ ആ വീഡിയോ കാണാനോ കമന്റ്സ് വായിക്കാനോ നിന്നിട്ടില്ല. വായിച്ചാൽ സങ്കടം തോന്നിയാലോയെന്ന് കരുതിയാണ് വേണ്ടെന്ന് വെച്ചത്. എനിക്ക് നെഗറ്റീവ് തോന്നുന്നത് ഞാൻ എന്തിന് കാണണം.അതുപോലെ എന്ത് ടൈപ്പ് എവിക്ഷൻ വന്നാലും ബുള്ളറ്റ് എവിക്ഷൻ വരരുതെന്ന് എനിക്കുണ്ടായിരുന്നു. പിന്നെ എവിക്ഷൻ എപ്പിസോഡ്സിന്റെ ക്രിയേറ്റേഴ്സ് തന്നെ എന്നോട് പറഞ്ഞിരുന്നു ബുള്ളറ്റ് എവിക്ഷനെ പറ്റി പറഞ്ഞത് നോട്ട് ചെയ്ത് വെച്ച് പണിതന്നതാണെന്ന്. പക്ഷെ അതൊക്കെ ഫണ്ണായിട്ട് മാത്രമെ ഞാൻ കാണുന്നുള്ളു. അതുകൊണ്ട് തന്നെ പല്ലക്കിൽ പോയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത്തയുടെ സ്വഭാവങ്ങൾ ഒരുപാട് എനിക്ക് കിട്ടിയിട്ടുണ്ട്.