ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ജാക്വിലിൻ ഫെർണാണ്ടസ്. ശ്രീലങ്കൻ സ്വദേശി ആണ് താരം. പല സൗന്ദര്യ മത്സരങ്ങൾ വിജയിച്ച കൊണ്ടാണ് താരം ഇവിടെ എത്തിയത്. നിരവധി ബോളിവുഡ് ഹിറ്റ് സിനിമകളിൽ നായിക ആയിട്ടുണ്ട് താരം. സൽമാൻ ഖാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കിക്ക് എന്ന ചിത്രത്തിൽ നായികയായി എത്തിയത് ജാക്വലിൻ ഫെർണാണ്ടസ് ആയിരുന്നു. ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
താരം അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നു. രസകരമായ നിരവധി ചോദ്യങ്ങൾ ആയിരുന്നു താരത്തോട് ചോദിച്ചത്. ഇതിൽ ഒരു ചോദ്യം ഇങ്ങനെ ആയിരുന്നു. നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ തരാം, അതിലൊരെണ്ണം നിങ്ങൾ നിർബന്ധമായും ഒഴിവാക്കണം. അങ്ങനെയാണെങ്കിൽ നിങ്ങൾ ഏതു ഒഴിവാക്കും?
താരത്തിന് നൽകിയ ഓപ്ഷനുകൾ ഇങ്ങനെയായിരുന്നു. ഒന്നുകിൽ ഒരു മാസത്തേക്ക് മേക്കപ്പ് ഒഴിവാക്കുക. അതല്ലെങ്കിൽ ഒരു വർഷത്തേക്ക് സെക്സ് ഒഴിവാക്കുക. ഒരുപാട് ചിന്തിച്ച ശേഷമാണ് താരം ഉത്തരം നൽകിയത്. താരം ചിന്തിക്കുന്നതിന് ഇടയിൽ അടുത്തുണ്ടായിരുന്ന സിദ്ധാർഥ് മൽഹോത്ര എന്ന നടൻ ഇങ്ങനെ ചോദിച്ചു – ഇതിൽ ഇപ്പോൾ എന്താണ് ആലോചിക്കാൻ ഉള്ളത്? സെക്സ് അല്ലാതെ മറ്റൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാനാകുമോ?
എന്നാൽ ഈ ചോദ്യത്തിനു മറുപടി നൽകാൻ താരം തയ്യാറായില്ല. ഒന്ന് പുഞ്ചിരിക്കുക മാത്രം ആണ് താരം ചെയ്തത്. ഇപ്പോൾ ഈ ചിരിയുടെ അർത്ഥം ചികയുകയാണ് ആരാധകർ. രണ്ടും താരത്തിന് ഒരുപോലെ പ്രിയപ്പെട്ടതാണ് എന്നാണ് ഈ ചിരി കൊണ്ട് താരം അർത്ഥമാക്കിയത് എന്നാണ് ഒരു വിഭാഗം ആളുകൾ അവകാശപ്പെടുന്നത്. എന്നാൽ അങ്ങനെയല്ല, താരത്തിന് സെക്സ് ആണ് കൂടുതൽ താല്പര്യം എന്നാണ് ആ ചിരിയുടെ അർത്ഥം എന്നാണ് മറ്റു ചിലർ അവകാശപ്പെടുന്നത്.