പുതിയ കാമുകനെ അമ്മയ്ക്ക് പരിചയപ്പെടുത്തി അമീർ ഖാൻ്റെ മകൾ, അച്ഛൻ്റെ ജിം കോച്ചിനോപ്പം മകൾ ഇറാ ഖാൻ

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് അമീർഖാൻ. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദംഗൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചത് അമീർഖാൻ ആയിരുന്നു. ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ കൂടിയാണ് അമീർഖാൻ. സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാട് സിനിമകളിൽ അമീർഖാൻ നായകനായി അഭിനയിച്ചിട്ടുണ്ട്.

അമീർ ഖാൻ്റെ മകളാണ് ഇറാ ഖാൻ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. കഴിഞ്ഞ വർഷമായിരുന്നു ആദ്യമായി ഒരു നാടകം സംവിധാനം ചെയ്തത്. ഒരു ഗ്രീക്ക് നാടകത്തിൻറെ പുനരാവിഷ്കരണം ആയിരുന്നു അത്. വളരെ മികച്ച അഭിപ്രായങ്ങളാണ് നാടകത്തിന് ലഭിച്ചത്. തൻറെ വ്യക്തി ജീവിതത്തെ കുറിച്ചും ധാരാളം തുറന്നുപറച്ചിലുകൾ താരം നടത്തിയിട്ടുണ്ട്.

മിശാൽ കൃപാലിനി ആയിരുന്നു ഇവരുടെ ആദ്യത്തെ കാമുകൻ. രണ്ടു വർഷക്കാലത്തോളം ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ഇവർ തമ്മിൽ വേർപിരിഞ്ഞത്. എന്നാൽ ഇപ്പോൾ താരത്തിന് പുതിയ ഒരു കാമുകൻ കൂടി വന്നിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വാർത്തകൾ. അച്ഛൻ അമീർഖാൻ്റെ ജിം ട്രെയിനർ ആണ് പുതിയ കാമുകൻ.

നൂപുർ ശിഖാരെ എന്നാണ് ഈ വ്യക്തിയുടെ പേര്. ഇവർ കഴിഞ്ഞ ആറ് മാസക്കാലമായി പ്രണയത്തിലാണ് എന്നാണ് ലഭിക്കുന്ന വാർത്തകൾ. ഇരുവരും ഒന്നിച്ചു നിൽക്കുന്ന ഒരുപാട് ചിത്രങ്ങൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. ഇരുവരും ഒരുമിച്ച് മഹാബലേശ്വർ എന്ന സ്ഥലത്ത് ഹോളിഡേ പോയതും വലിയ വാർത്തയായിരുന്നു. എന്തായാലും ബോളിവുഡിൽ ചൂടുപിടിച്ചു വരികയാണ് ഈ വിവാദം.