ഇന്ന് പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നടന് കോട്ടയം പ്രദീപ് അന്തരിച്ചത് . തന്റെതായ അഭിനയ ശൈലി കൊണ്ട് സിനിമാമേഖലയില്‍ വലിയൊരു സ്ഥാനം നേടിയെടുത്ത നടനാണ് പ്രദീപ്. അദ്ദേഹത്തിന്റെ സംസാരം ശൈലിയാണ് മറ്റ് നടന്മാരില് നിന്നും പ്രദീപിനെ വ്യത്യസ്തനാക്കുന്നത്. ജീവിതത്തിലെ ഒരു ആഗ്രഹം നിറവേറ്റാന്‍ കഴിയാതെയാണ് പ്രദീപ് യാത്രയായത്. എന്നും കോമഡി കഥാപാത്രങ്ങള്‍ ചെയ്ത പ്രദീപിന് ഒരു സീരിയസ് കഥാപാത്രം ചെയ്യണമെന്ന ആഗ്രഹം മനസ്സിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രദീപ്. ഇപ്പോഴിതാ മാതൃഭൂമിയ്ക്ക് നല്കിയ നടന്റെ പഴയകാല അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പൊതുവേ കോമഡി കഥാപാത്രങ്ങളാണ് തന്നെ തേടിയെത്തുന്നത്. ലഭിച്ച കഥാപാത്രങ്ങളെല്ലാം ആത്മാര്‍ത്ഥമായിട്ടാണ് ചെയ്തത്. ആ കഥാപാത്രം നന്നായി എന്ന് പ്രേക്ഷകര്‍ പറയുമ്പോള്‍ നമുക്ക് കിട്ടുന്ന ഒരു സന്തോഷമുണ്ട്. ഇനി ഒരു സീരിയസ് കഥാപാത്രം ചെയ്യണമെന്നുണ്ട് , അത് കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ പ്രദീപ് പറഞ്ഞിരുന്നു.
അതേസമയം തനിക്കും ഒരു പ്രണയം ഉണ്ടായിരുന്നുവെന്ന് നടന് പറഞ്ഞിരുന്നു, പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ആ പ്രണയം. അന്ന് കോട്ടയം കാരാപ്പുഴ ഗവണ്മെന്റ് ഹൈസ്കൂളില്‍ ആയിരുന്നു പഠിച്ചത്. പ്രണയിക്കുന്ന ആള്‍ക്ക് ഒരു കത്ത് കൊടുക്കാന്‍ പോലും അന്ന് ധൈര്യം ഉണ്ടായിരുന്നില്ല. ഇന്നത്തെ പോലുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഫോണ്‍ ഒക്കെ ചുരുക്കം ചില വീടുകളിലെ ഉണ്ടായിരുന്നുള്ളൂ.
ഒരു ഉത്സവകാലം വരുമ്പോഴാണ് പെണ്‍കുട്ടികളെയെല്ലാം കാണുന്നത്. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രണയമായിരുന്നു അന്നത്തെ കാലത്ത് ഉണ്ടായിരുന്നത്. ഒന്ന് കാണാനും എഴുത്തു കൊടുക്കാനും അതിന്റെ മറുപടിയിലെ ഉള്ളടക്കത്തെ കുറിച്ചും ഒക്കെ ആലോചിച്ചു ഉറക്കം വരാതെ കിടന്നിരുന്ന കാലമായിരുന്നു അത്. മാത്രമല്ല അന്നൊക്കെ കൂടുതലും ആത്മാര്‍ത്ഥതയുള്ള പ്രണയങ്ങള്‍ ആയിരുന്നുവെന്നും പ്രദീപ് പറഞ്ഞു.