ക്യാപ്റ്റന്‍ സഞ്ജുവിന്റെ തുടക്കം ഗംഭീരം; ന്യൂസിലന്‍ഡ് എയെ ഏഴ് വിക്കറ്റിന് തകര്‍ത്തു

ക്യാപ്റ്റനായുള്ള സഞ്ജു സാംസണിന്റെ തുടക്കം ഗംഭീരം. സഞ്ജു നയിച്ച ഇന്ത്യ എ ന്യൂസിലന്‍ഡ് എയെ ഏഴ് വിക്കറ്റിന് തകര്‍ത്തു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ന്യൂസിലന്‍ഡ് എ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എ 31.5 ഓവറില്‍ മറികടന്നു. രജത് പട്ടിദാര്‍ ആണ് ബാറ്റിംഗിന്‍ ഇന്ത്യ എയുടെ ടോപ്പ് സ്‌കോറര്‍. 45 റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ ടോസ് നേടിയ സഞ്ജു ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പൃഥ്വി ഷാ 17, ഋതുരാജ് ഗെയ്ക്വാദ് 41, രാഹുല്‍ ത്രിപാഠി 31 എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. 29 റണ്‍സുമായി ക്യാപ്റ്റന്‍ സഞ്ജുവും 45 റണ്‍സുമായി ജത് പട്ടിദാറും പുറത്താകാതെ നിന്നു.

ഇന്ത്യ എ ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ ), പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പട്ടിദാര്‍, ഷഹബാസ് അഹമ്മദ്, ഋഷി ധവാന്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, കുല്‍ദീപ് സെന്‍