സ്വന്തം അമ്മക്കോ പെങ്ങൾക്കോ സുഖമാണോ എന്ന് പോലും ചോദിക്കാത്തവർ ആണ് ഞങ്ങളെ പോലെ ഉള്ളവരുടെ ആരോഗ്യം നോക്കുന്നത് – സമൂഹമാധ്യമങ്ങളിലെ കുറിപ്പ് വൈറൽ

ഇന്ദുജ പ്രകാശ് എന്ന വ്യക്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു മോഡൽ കൂടിയാണ് ഇവർ. വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ആണ് ഇവർ പോസ്റ്റ് പങ്കുവെച്ചത്. ഒരാളുടെ രൂപത്തിലല്ല മറിച്ച് അവരുടെ മനസ്സിലാണ് അവരുടെ വ്യക്തിത്വം ഉള്ളത് എന്ന് ഒരിക്കൽ കൂടി അടിവരയിടുകയാണ് ഇവർ പങ്കുവെച്ച് പോസ്റ്റിൽ. ധാരാളം ആളുകൾ ആണ് ഇവരെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.

“108 കിലോ ഉണ്ട് ഞാൻ. കൊച്ചി സ്വദേശിയാണ്. എൻ്റെ തടി ഇന്നുവരെ എനിക്ക് ഒരു ബുദ്ധിമുട്ട് ആയി തോന്നിയിട്ടില്ല. എന്നാൽ കാണുന്നവർക്ക് അത് വലിയൊരു ബുദ്ധിമുട്ട് ആയിട്ടാണ് അനുഭവപ്പെടുന്നത്. ഇത് എന്തുകൊണ്ടാണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. തമാശ എന്ന ചിത്രത്തിലെ ഒരു ഡയലോഗ് പോലെ ഒരു പരിചയമില്ലാത്ത ആളുകൾ പോലും എന്നോട് ചെറു തേൻ കുടിച്ചാൽ മതി, വണ്ണം കുറയും എന്നൊക്കെ ഉപദേശിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണം എന്നൊക്കെ ധാരാളം ആളുകൾ പറയാറുണ്ട്. സത്യത്തിൽ മൂന്നോ, കൂടിപ്പോയാൽ നാലോ ഇഡ്ഡലിയോ മാത്രമാണ് ഞാൻ കഴിക്കാറുള്ളത്. എന്നിട്ടും ഭക്ഷണം കഴിച്ചിട്ട് ആണ് വണ്ണം വയ്ക്കുന്നത് എന്ന് കരുതുന്നവരാണ് ഈ പറയുന്നത്.

ജനിതകപരമായ കാരണങ്ങളാൽ കൊണ്ടും ഹോർമോൺ കാരണങ്ങൾകൊണ്ടും വണ്ണം വയ്ക്കാൻ സാധ്യതയുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ തീറ്റ കുറച്ചാൽ വണ്ണം കുറയും എന്നു പറയരുത്. ഇത്തരക്കാരോട് ഒരു ചോദ്യമേ ഉള്ളൂ. വണ്ണമുള്ള വ്യക്തികൾക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് നിങ്ങൾക്കുള്ളത്? നിങ്ങളുടെ വീട്ടിലെ അമ്മയ്ക്കോ പെങ്ങൾക്കോ സുഖമാണോ എന്നു പോലും ചോദിക്കാതെ നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ ആരോഗ്യ കാര്യങ്ങൾ നോക്കുന്നത്? എന്ത് അടിസ്ഥാനമാണ് ഇത് ഉള്ളത് എന്ന് മനസ്സിലായിട്ടില്ല. ഉത്തരം കിട്ടും എന്ന് പ്രതീക്ഷയോടെ ഇന്ദുജ പ്രകാശ്” – താരം കുറിപ്പ് അവസാനിപ്പിക്കുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഗായിക സയനോര വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് വിധേയയായിരുന്നു. ഷോർട്ട് ധരിച്ചുകൊണ്ട് ഡാൻസ് കളിച്ചു എന്ന കാരണം പറഞ്ഞുകൊണ്ടായിരുന്നു സൈബർ ആക്രമണം. നിങ്ങളൊരു അമ്മയല്ലേ, നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ ചെറിയ വസ്ത്രം ധരിച്ചു ഡാൻസ് കളിക്കാൻ എന്നൊക്കെയുള്ള കമൻറുകൾ ആയിരുന്നു മലയാളികൾ തട്ടിവിട്ടത്. ധാരാളം ആളുകൾ താരത്തിൻറെ വണ്ണത്തെയും പരിഹസിച്ചുകൊണ്ട് ധാരാളം കമൻറുകൾ നടത്തുന്നുണ്ടായിരുന്നു. എന്തായാലും മലയാളികൾക്കുള്ള ഒരു കൃത്യമായ മറുപടി തന്നെയാണ് ഇന്ദുജ പങ്കുവെച്ചത് എന്ന കാര്യം വ്യക്തം.