തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റ മത്സരത്തിനിടെയാണ് ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയത്. പ്രാദേശിക കൂട്ടായ്മയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ഉടൻ തന്നെ സുരേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ വാളയാർ പോലീസ് അന്വേഷണം ആരംഭിച്ചു. അവിവാഹിതനായ സുരേഷ് ടിപ്പർ ഡ്രൈവറാണ്.