കോണ്‍ഗ്രസില്‍ വോട്ടര്‍പട്ടിക വിവാദം അനാവശ്യമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പട്ടിക പി സി സികളുടെ കൈവശം ഉണ്ടാകും. സാധാരണയുള്ള നടപടികള്‍ പാലിച്ച് സുതാര്യമായാവും തെരഞ്ഞെടുപ്പ്. ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യും. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താനില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം എന്നാണ് ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകില്ല എന്ന നിലപാടിലാണ് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത്. കുടുംബത്തില്‍ നിന്ന് ആരും ഉണ്ടാവില്ല എന്നും അറിയിച്ചിട്ടുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഗുലാം നബി ആസാദിന് അധികാരം ഉണ്ടായിരുന്നപ്പോള്‍ എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കുമറിയാം. നരേന്ദ്ര മോദിയെ നേരിടാന്‍ കോണ്‍ഗ്രസ് ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാണ്. ഭാരത് ജോഡോ യാത്ര നയിക്കാന്‍ പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധിയെ പോലെ യോഗ്യനായ ആരും ഇല്ല. 95 ശതമാനം പേരും ആഗ്രഹിക്കുന്നെങ്കിലും അധ്യക്ഷനാവില്ല എന്ന രാഹുലിന്റെ നിലപാടില്‍ മാറ്റമില്ലെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.