മലയാളം ബിഗ്ബോസ് സീസണ് ഫോറിന്റെ ഫൈനല്‍ റൗണ്ടില്‍ എത്തിനില്‍ക്കുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ലക്ഷ്മി പ്രിയയും. പ്രേക്ഷക സപ്പോര്‍ട്ട് ഏറെയാണ് ലക്ഷ്മിക്ക്. ഇപ്പോള്‍ ലക്ഷ്മിയെക്കുറിച്ച് ഭര്‍ത്താവ് ജയേഷ് പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആവുന്നത്. അവളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും, അവളില്‍ ഇത്രയും ക്ഷമയുണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും ജയേഷ് പറയുന്നു.
‘100 ദിവസത്തോളം വീട്ടില്‍ ഗെയിം കളിച്ച് നില്‍ക്കുന്നത് ശരിക്കും ഒരു നേട്ടമാണ്. രണ്ടാഴ്ചയ്ക്ക് ശേഷം അവള് തിരിച്ചുവരുമെന്നാണ് ഞാന്‍ കരുതിയത്. അവളോട് ഒരുപാട് സ്നേഹമുണ്ട്. മാത്രമല്ല അവള് പിടിച്ചുനിന്നതില്‍ എനിക്ക് അഭിമാനമുണ്ട്.’ അവളുടെ വ്യക്തിത്വത്തില്‍ നിന്നുകൊണ്ട് ഉയര്‍ന്ന നിലവാരമുള്ള ഗെയിം കളിച്ചു. അവള്‍ക്ക് അഭിനന്ദനങ്ങള്‍ ജയേഷ് പറഞ്ഞു.
ലക്ഷ്മിയോട് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത് ഞാനായിരുന്നുവെന്നും ജയേഷ് പറഞ്ഞു.’ ‘അവസരം ഉപയോഗപ്പെടുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞങ്ങളുടെ മകളെ പരിപാലിക്കാമെന്ന് ഞാന്‍ ഉറപ്പ് നല്കി. 6 വയസുള്ള കുഞ്ഞിനെ ഒറ്റയ്ക്ക് പരിപാലിക്കുന്നത് വലിയ കാര്യമാണ്.’ മകള്‍ മാതു ലക്ഷ്മിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എല്ലാ ദിവസവും അവള് എന്നോട് അമ്മയെക്കുറിച്ച് ചോദിക്കാറുണ്ട്.
ലക്ഷ്മി ഷൂട്ടിംഗിന് പുറത്താണെന്നാണ് ഞാന്‍ അവളോട് പറഞ്ഞിരിക്കുന്നത്. മാതുവിന് അമ്മയെ കാണാന്‍ ഞാന്‍ ലൊക്കേഷനില്‍ സിസിടിവി കാമറ വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് ആശ്വസിപ്പിച്ചിരിക്കുന്നത്. മകള്‍ എപ്പോഴും ലക്ഷ്മിയുടെ ചിത്രം ചുംബിക്കും. അമ്മയുടെ ഫോട്ടോ കെട്ടിപിടിച്ചാണ് മാതു ഉറങ്ങുന്നത് പോലും ജയേഷ് പറഞ്ഞു.