വാവേയുടെ 5G പരീക്ഷണത്തിന് ഇന്ത്യയിൽ അനുമതി – നന്ദി പറഞ്ഞു ടെക് ഭീമൻ

ഇന്ത്യയിൽ തങ്ങളുടെ 5G സർവീസിന്റെ പരീക്ഷണം നടത്താൻ വാവേക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് വാവെയും ഉൾപെടുത്താൻ തീരുമാനിച്ചത്. 5G സ്പെക്ട്രം പരീക്ഷണത്തിൽ നിന്നും ആരെയും മാറ്റിനിർത്തില്ല എന്ന് ടെലികോം മന്ത്രി രവിശങ്കർപ്രസാദ് വ്യക്തമാക്കിയിരുന്നു.

US നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലായ വാവേക്കു ആശ്വാസമേകുന്ന വാർത്തയാണിത്. ഇന്ത്യയുടെ ഈ തീരുമാനത്തിനു ഞങ്ങൾ നന്ദി അറിയിക്കുന്നു എന്നാണു വാവേ പ്രതികരിച്ചത്. ഇന്ത്യൻ ടെലികോം വ്യവസായത്തിന്റെ വളർച്ചക്ക് നൂതന സാങ്കേതികവിദ്യയും ഉന്നതനിലവാരമുള്ള ടെലികോം ശൃംഖലകലും അത്യാവശ്യമാണ് . ഇന്ത്യയുടെയും ലോകത്തിന്റെയും വാർത്താവിനിമയ വികസനത്തിനായി മികച്ച സാങ്കേതികവിദ്യ നൽകാനാകുമെന്ന പൂർണ വിശ്വാസം തങ്ങൾക്കുണ്ടെന്നും വാവേ വ്യക്തമാക്കി.