കെഎസ്ഇബി ജീവനക്കാരനെ ചൂലേടുത്ത് തല്ലിയ സംഭവത്തില്‍ ട്വിസ്റ്റ്; ജീവനക്കാരനോട് മാപ്പ് പറഞ്ഞ് വീട്ടമ്മ, തെറ്റിദ്ധാരണയുടെ പേരില്‍ സംഭവിച്ച് പോയതാണെന്നും വീട്ടമ്മ-ഇവര്‍ പറയുന്നത് കേട്ടോ

മീറ്റര്‍ റീഡിങ്ങിനു വന്ന ജീവനക്കാരനെ ചൂലെടുത്ത് അടിക്കുന്ന വീട്ടമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തന്നെ കുറിച്ച് ഇയാള്‍ മോശമായി നാട്ടില്‍ പറഞ്ഞു എന്ന് ആരോപിച്ചായിരുന്നു ഈ സ്ത്രീ കെഎസ്ഇബി ജീവനക്കാരനെ മര്‍ദ്ദിച്ചത്.

തന്നെ കുറിച്ച് ഇയാള്‍ മോശമായി നാട്ടില്‍ പറഞ്ഞു പരത്തിയെന്നും, ഇതുമൂലം എത്ര ദിവസമായെന്നോ ഞാനും ഭര്‍ത്താവും ആയിട്ട് മിണ്ടിയിട്ട് എന്നും നീ എന്റെ ജീവിതം തകര്‍ക്കുവോടാ എന്നും ചോദിച്ചാണ് മീറ്റര്‍ റീഡിങ്ങ് കാരനെ തല്ലുന്നത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വീഡിയോ വൈറലായതോടെ കെഎസ്ഇബി ജീവനക്കാരനെ വിമര്‍ശിച്ച് നിരവധി പേര്‍ എത്തിയിരുന്നു. അന്യന്റെ വീട്ടിലെ പെണ്ണുങ്ങളെ കുറിച്ച് മോശം പറഞ്ഞ് പറത്തുന്നവര്‍ക്ക് ഇങ്ങനെ തന്നെ വേണം,

ഇയാള്‍ക്ക് കിട്ടിയ അടി കുറഞ്ഞ് പോയി എന്നുമായിരുന്നു സോഷ്യല്‍ മീഡിയ പറഞ്ഞത്. എന്നാലിപ്പോള്‍ വിഷയത്തില്‍ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. കെഎസ്ഇബി ജീവനക്കാരനെ തല്ലിയത് തെറ്റിദ്ധാരണയുടെ പേരില്‍ സംഭവിച്ച് പോയതാണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് മര്‍ദ്ദിച്ച സ്ത്രീ.

സംഭവത്തില്‍ മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് വീട്ടമ്മ. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കറന്റ് ബില്ല് എടുക്കാന്‍ വന്ന രമേശ് എന്ന ആളെ അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അത് എന്റെ തെറ്റിദ്ധാരണയുടെ പേരില്‍ സംഭവിച്ചതാണ്. രമേശ് എന്ന ആള് ഈ വിഷയത്തില്‍ നിരപരാധിയാണ്- എന്നായിരുന്നു മാപ്പ് പറയുന്ന വീഡിയോയില്‍ വീട്ടമ്മ പറയുന്നത്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നേരത്തെ കെഎസ്ഇബി ജീവനക്കാരന് എതിരെ വിമര്‍ശനം ഉയര്‍ത്തിയവര്‍ ഇപ്പോള്‍ വീട്ടമ്മയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.