‘വരന്‍ ഒളിച്ചോടാന്‍ പ്ലാന്‍ ചെയ്തതാണോ’; നാലരലക്ഷത്തിലധികം പേര്‍ കണ്ട വിഡിയോക്ക് പിന്നില്‍

കല്ല്യാണ ചെക്കനുമായി കുതിച്ചുപായുന്ന കുതിരയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയംകൊണ്ട് നാല് ലക്ഷത്തിലധികം പേരാണ് കണ്ടത്.

വരനെ ആനയിച്ച് വരുന്ന ഘോഷയാത്രയാണ് വിഡിയോയില്‍. ഇതേസമയം തന്നെ വരന്റെ സംഘത്തെ സ്വാഗതം ചെയ്യാന്‍ പടക്കം പൊട്ടിക്കുന്നതും കേള്‍ക്കാം. ഇതോടെ വരനുമായെത്തിയ കുതിര വിരണ്ടോടുകയായിരുന്നു. ‘വരന്‍ കല്ല്യാണത്തില്‍ നിന്ന് ഒളിച്ചോടാന്‍ പ്ലാന്‍ ചെയ്തതാണോ?’ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ‘മൃഗങ്ങള്‍ ഉച്ചത്തിലുള്ള ശബ്ദങ്ങളോട് സെന്‍സിറ്റീവ് ആണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നില്ല’ എന്ന് പറഞ്ഞവരുമുണ്ട്.

 

View this post on Instagram

 

A post shared by memes | comedy (@ghantaa)