അടുത്ത സമയത്താണ് നായയെ നടുറോഡിലൂടെ കെട്ടിവലിച്ച് മനുഷ ത്വരഹിതമായ ക്രൂ രത അരങ്ങേറിയത്. നായയെ കെട്ടിവലിച്ച് നി ഷ്ടൂരനായ മനുഷ്യനെ പിന്നീട് പൊലീസ് അ റസ്റ്റു ചെയ്യുകയും ചെയ്തു. മൃഗങ്ങള്‍ക്ക് നേരെയുള്ള അതി ക്രമങ്ങള്‍ നടക്കുമ്പോഴും മൃഗങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന ഒരുകൂട്ടം നല്ല മനുഷ്യരും നമുക്കിടയില്‍ ജീവിക്കുന്നു എന്നതിന് തെളിവായിരുന്നു ദിശയുടെ പ്രവര്‍ത്തനം.
ഇപ്പോഴിതാ തെരുവില്‍ അനാഥനായ നായക്കുട്ടിയ്ക്ക് സംരക്ഷണം ഒരുക്കി മനുഷത്വത്തിന്റെ പര്യായമായി മാറുകയാണ് കൊച്ചിയിലെ റോസ് ആന്റ് റാ ക്സ് എന്ന പെറ്റ് ഹൈപ്പര്‍ മാര്‍ക്കറ്റ്.
View this post on Instagram
പത്തടിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് തെരുവില്‍ അലഞ്ഞ നായയെ ഏറ്റെടുത്ത് സംരക്ഷണ കവചം ഒരുക്കിയത്. തെരുവില്‍ വൃ ണങ്ങളുമായി പരിതാപകരമായ സാഹചര്യത്തിലാണ് ഈ നായക്കുട്ടി കഴിഞ്ഞത്.
ഇത് കണ്ട ഷോപ്പിലെ അംഗങ്ങള്‍ അവനെ ദത്തെടുക്കുകയായിരുന്നു. അവനു അവർ ഒരു പേരും നൽകി “ഹോപ്പ് ” മികച്ച പരിചരണം നല്കി, ഭക്ഷണം നല്കി, അവശത മാറ്റാന്‍ മരുന്നും നല്കി, ഷോപ്പിലെ മറ്റ് ചുണക്കുട്ടന്മാരേക്കാള് മിടുക്കനായി ഇന്ന് അവന് മാറിക്കഴിഞ്ഞു. ലക്ഷങ്ങള്‍ വിലയുള്ള സുഹൃത്തുക്കളുടെ കൂടെ പൊന്ന് വിലയുള്ള കുഞ്ഞന്‍ നായയും ഇന്ന് ഓടിക്കളിക്കുകയാണ്.