മലയാളികൾക്ക് സുപരിചിതമായ താരമാണ് ഹണിറോസ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഫ്ലവേഴ്സ് ടിവിയുടെ ഒരു കോടി വിത്ത് കോമഡി എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഹണി റോസ് പറഞ്ഞ വാക്കുകളാണ് വൈറൽ.ഒരു തവണ ചെറുപ്പുള്ളശ്ശേരിയില്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ വലിയ തിരക്കായിരുന്നു. വൈകുന്നേരം സമയവുമായിരുന്നു. ആള്‍കൂട്ടം എന്ന് പറഞ്ഞാല്‍ ‘പ്രത്യേക സ്നേഹം’ ഉള്ള ആളുകളായിരുന്നു. ബൌണ്സേഴ്സിനൊക്കെ അവരെ നിയന്ത്രിക്കാന്‍ പാടുപെടേണ്ടി വന്നു. സ്റ്റേജില്‍ നിന്നും ഷോപ്പിലേക്ക് കുറഞ്ഞ ദൂരമേയുള്ളുവെങ്കിലും അങ്ങോട്ട് പോകാന്‍ സാധിച്ചില്ല.അതുകൊണ്ട് തന്നെ അപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചില്ല. വണ്ടി എടുത്ത് അവിടുന്ന് പോയി, ഒരുമണിക്കൂറേളം കറങ്ങിയതിന് ശേഷം തിരിച്ച് വന്നാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും അവതാരകന് ആർ ശ്രീകണ്ഠന് നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഹണി റോസ് പറയുന്നു.
‘സ്ത്രീപുരുഷ ഭേദമന്യേ, ആളുകള്‍ തൊലി കൂടുതല്‍ വെളിക്കാനും ഒക്കെ തന്നെ ഇഞ്ചക്ഷനൊക്കെ എടുക്കുന്ന കാലമാണ്. ഒന്ന് രണ്ട് മരുന്നുകളുടെ പേരൊക്കെ ചില ആളുകള്‍ എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ഇങ്ങനേയുള്ള കൃത്രിമ മാർഗ്ഗങ്ങളിലൂടെ ലാവണ്യം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഹണി റോസ് നടത്തിയിട്ടുണ്ടോ. ചില ആളുകള്‍ ഇത് എടുത്ത് അവസാനം പുലിവാല് പിടിച്ച കഥയും അറിയാമല്ലോ?’- എന്നായിരുന്നു ശ്രീകണ്ഠന് നായരുടെ ഒരു ചോദ്യം.
തീർച്ചയായും മിനുക്ക് പണികളൊക്കെ ചെയ്യുന്ന ആളാണ് ഞാന്‍. അത് വെളുക്കാന്‍ വേണ്ടി എന്നല്ല, നമ്മുടെ സ്കിന്‍ ബെറ്ററായി ഇരിക്കുക എന്നുള്ളതിന് വേണ്ടിയാണ്. കാശ് നല്ല രീതിയില്‍ ചിലവാകും. ഡെര്‍മറ്റോളജിസ്റ്റിനെയാണ് കാണുന്നതെങ്കില്‍ അവർ നിർദ്ദേശിക്കുന്ന രീതിയിലെ എന്ത് ട്രീറ്റ്മെന്റാണെങ്കിലും എടുക്കുകയുള്ളു. നമ്മള് ആത്മവിശ്വാസത്തോടെ, ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളതാണ് പ്രധാനം. ഈ ഫീല്‍ഡില്‍ ആയതുകൊണ്ട് തന്നെ മിനുക്ക് പണികള്‍ സ്വാഭാവികമായും ചെയ്യുന്നുവെന്നായിരുന്നു ഈ ചോദ്യത്തിനുള്ള ഹണിയുടെ മറുപടി.
തന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് മനസമാധാനമാണെന്നും ഹണി വ്യക്തമാക്കുന്നു. കല്യാണത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഈ വിഷയത്തില്‍ അമ്മയുമായി വീട്ടില്‍ എന്നും തർക്കമാണെന്നും താരം ചിരിച്ചുകൊണ്ട് പറയുന്നു. കല്യാണത്തിന് പിടികൊടുക്കാതെ ഇങ്ങനെ മുന്നോട്ട് പോകുന്നു.പത്ത് വർഷത്തിന് മുകളിലായി മെസേജ് അയക്കുന്ന ഒരാളുണ്ട്. ആള് ഭയങ്ക ഡീസന്റാണ്. മാന്യമായ മെസേജാണ്. ഫോണ്‍ നല്ല രീതിയില്‍ യൂസ് ചെയ്യുന്ന ഒരു വ്യക്തിയല്ല ഞാന്‍. അക്കാര്യത്തില്‍ വലിയ പരാജയമാണ്. ഒരു ലോക പരാജയം എന്ന് തന്നെ വേണമെങ്കില്‍ പറയാം. അച്ഛനും അമ്മയും കഴിഞ്ഞാല്‍ എന്റെ ഫോണിലേക്ക് വരുന്നത് ചുരുക്കം ചില കോളുകളാണെന്നും താരം പറയുന്നുണ്ട്.