ശ്രീനാഥില്‍ കണ്ട രണ്ട് നെഗറ്റീവ് അതാണ്; ഭര്‍ത്താവിനെ കുറിച്ച് ഭാര്യ റീത്തു

റേഡിയോ ജോക്കിയും വീഡിയോ ജോക്കിയുമായി ജോലി ചെയ്തുവരുന്നതിനിടെയാണ് നടന്‍ ശ്രീനാഥ് ഭാസി അഭിനയലോകത്തേക്കും എത്തിയത്. തുടക്കത്തില്‍ ചെറിയ ചെറിയ റോള്‍ ചെയ്തു. പിന്നീട് നിരവധി കഥാപാത്രം ചെയ്തു. തനിക്ക് ഏത് കഥാപാത്രവും വളരെ മനോഹരമായി അവതരിപ്പിക്കാം എന്ന് ഈ നടന്‍ തെളിയിച്ചു.

റീത്തു ആണ് ശ്രീനാഥിന്റെ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. നേരത്തെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു . ഇപ്പോള്‍ അത് വീണ്ടും വൈറലാവുകയാണ്.


റിയല്‍ ലൈഫില്‍ ശ്രീനാഥ് പാവമാണെന്ന് റീത്തു പറഞ്ഞിരുന്നു. അദ്ദേഹത്തില്‍ നെഗറ്റീവായി തോന്നിയത്,  ആരു വിളിച്ചാലും ഫോണെടുക്കില്ല, പിന്നെ ബീഫ് എത്ര കിട്ടിയാലും കഴിക്കും ഇതാണെന്ന് റീത്തു പറഞ്ഞു. അനിയന് സ്വന്തമായി ബാന്റുണ്ടെന്നും പുറത്തൊക്കെ ഷോ നടത്താറുണ്ടെന്നും ശ്രീനാഥ് പറഞ്ഞിരുന്നു.


10 വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു റീത്തു ശ്രീനാഥും . വിജെ ആയി ജോലി ചെയ്തിരുന്ന കാലത്ത് ശ്രീനാഥ് അവതരിപ്പിച്ച പല പരിപാടികളുടേയും പ്രൊഡ്യൂസര്‍ റീത്തുവായിരുന്നു ശ്രീനാഥ് പറഞ്ഞു.


ഒന്നിച്ച് ജീവിച്ചാലോ എന്നാലോചിച്ച സമയത്താണ് വീട്ടുകാരോട് അതേക്കുറിച്ച് പറഞ്ഞത്. തിരുവനന്തപുരംകാരിയാണ് റീത്തു. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. 2016ലായിരുന്നു വിവാഹമെന്നായിരുന്നു ശ്രീനാഥ് പറഞ്ഞത്.