
തമിഴ്നാട് മന്ത്രി ഉദയ നിധി സ്റ്റാലിന്റെ സനാതന പരാമർശം ഇന്ത്യ മുഴുവൻ വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു.
സനാതന ധർമത്തെ ഡെങ്കിയും മലേറിയ എന്നുമായിരുന്നു ഉദയ നിധി പരാമർശിച്ചത്. ഇതായിരുന്നു വലിയ ചർച്ചക്ക് വഴി വച്ചത്.
എന്നാൽ ബിജെപി അനുകൂലികൾ ഉദയ നിധിക്ക് എതിരെ രംഗത്ത് വന്നിരുന്നു. നിരവധി നേതാക്കൾ ഉദയ നിധിയെ രൂക്ഷമായി വിമർശിച്ച് എത്തിയിരുന്നു.
എന്നാൽ പറഞ്ഞതിൽ നിന്നും പിന്നോട്ടില്ല എന്നായിരുന്നു ഉദയ നിധി പ്രതികരിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ ഉദയ നിധിക്ക് എതിരെ വീണ്ടും പ്രതിഷേധം അറിയിച്ച് എത്തിയിരിക്കുകയാണ് ആർ എസ് എസ് അനുകൂല സംഘടന.
ഹിന്ദു ജാഗ്രൻ മഞ്ച് പ്രവർത്തകർ ആണ് ഉദയ നിധിക്ക് എതിരെ ഗാന്ധിയൻ രീതിയിൽ പ്രതിഷേധിച്ചത്. ഉദയ നിധിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി ജയ് ശ്രീ റാം വിളിച്ചാണ് ഇവർ പ്രതിഷേധിച്ചത്.ഇതിന്റെ വീഡിയോ വൈറൽ ആയി കഴിഞ്ഞു.ഇൻഡോറിൽ നിന്നുള്ളതാണ് ഈ വീഡിയോ.
അതേസമയം തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു സനാതന ധര്‍മ്മത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ ആദ്യ പരാമര്‍ശം.
‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല.
അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തെയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന.