കപ്പേളയിലെ റോയ് സദാചാരവാദിയോ? സത്യം അറിഞ്ഞിരുന്ന കൊണ്ടാണ് റോയ് അങ്ങനെ ചെയ്തത് ! കപ്പേളയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഇതാ

നവാഗതനായ മുഹമ്മദ് മുസ്തഫ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു കപ്പേള . ശ്രീനാഥ് ഭാസി , റോഷൻ മാത്യു , അന്ന ബെൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. സംവിധായകനായ മുഹമ്മദ് മുസ്തഫയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് .

ലോക്ഡൗൺ കാലത്തിനു തൊട്ടുമുമ്പ് തിയറ്ററുകളിലെത്തി അർഹിച്ച വിജയം നേടാതെ പോയ സിനിമ കൂടിയാണ് കപ്പേള. പിന്നീട് ഓൺലൈൻ ആയി ആണ് ചിത്രം റിലീസ് ചെയ്തത് . ചിത്രത്തിന് വളരെ മികച്ച അഭിപ്രായങ്ങളും ലഭിച്ചിരുന്നു .

സിനിമയിലെ റോയിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ ചർച്ച. റോയി സദാചാരവാദിയാെണന്നായിരുന്നു ഒരു കൂട്ടരുടെ അഭിപ്രായം. എന്നാൽ അതിന്റെ സത്യാവസ്ഥ ഇങ്ങനെ: വിഷ്ണുവിന്റെ ഫോൺ കളഞ്ഞുകിട്ടുന്ന റോയിക്ക് ആദ്യം വരുന്ന കോൾ ജെസിയുടേതാണ്. പിന്നീട് വരുന്നത് സെലീനയുടേതും. ജെസിയെ പ്രണയം നടിച്ച് നശിപ്പിച്ച് മംഗലാപുരത്തിനു കടത്തണമെന്ന് സെലീന ഫോണിലൂടെ പറയുന്നത് റോയി കേൾക്കുന്നു. ഇത് അറിഞ്ഞുകൊണ്ട് തന്നെയാണ് റോയി ഫോൺ തിരിച്ച് വിഷ്ണുവിനു കൊടുക്കുന്നതും.

തുടർന്ന് സത്യം എന്തെന്നറിയാൻ റോയി ഇവരെ പിന്തുടരുന്നു. ഇതിനിടെ തന്റെ കൂട്ടുകാരി ആനിയെ വിളിച്ച് റോയി തന്റെ സംശയം പറയുന്നു. ആനിയുടെ നിർദേശ പ്രകാരമാണ് ജെസിയെ വിഷ്ണുവിൽ നിന്നും രക്ഷിക്കാൻ റോയി തീരുമാനിക്കുന്നത്.

പലപ്പോഴും വാർത്തകളിൽ നിറയുന്ന ചെറിയ ചില സംഭവങ്ങളെ കോർത്തിണക്കി ആവിഷ്കരിച്ച ചിത്രമാണ് കപ്പേള. ഒരു റോങ് നമ്പർ ഫോൺ കോൾ, അതിൽ നിന്നും ഉടലെടുക്കുന്ന പ്രണയം. ഒന്നും അത്ര അസാധാരണവും അല്ല ഇപ്പോൾ.

ഈ ഫോൺ വിളികളും പ്രണയവും നമുക്ക് പരിചയപ്പെടുത്തി തരുന്നത് മൂന്ന് കഥാപാത്രങ്ങളെ. ജെസി,വിഷ്ണു,റോയ്. ഇവർ തങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ കണ്ടു മുട്ടേണ്ടി വരുന്നു. ഇതാണ് കപ്പേളയുടെ കഥ.

ധാരാളം സംവാദങ്ങൾക്കു തുടക്കം കുറിക്കുന്ന പ്രമേയം ആണ് ചിത്രത്തിന് ഉള്ളത്. ചിത്രവുമായി ബന്ധപ്പെട്ട് വിമർശനങ്ങളും ധാരാളം ഉണ്ടായി. കപ്പേള ഇപ്പോഴത്തെ സമൂഹത്തിൽ പ്രസക്തമായ ഒരു കഥയാണ്.