അമൃത സുരേഷിന്റെയും ബാലയുടെയും മകളായ അവന്തികയുടെ വീഡിയോ കഴിഞ്ഞ ദിവസം മുതൽ വലിയ രീതിയിൽ ചർച്ച ആവുന്നുണ്ട്.സോഷ്യൽമീഡിയ വഴി പലരും പ്രതികരിച്ചും എത്തിയിരുന്നു.ഗോപി സുന്ദർ അടക്കമുള്ളവർ അവന്തികയുടെ വീഡിയോ ലൈക്ക് ചെയ്ത് എത്തിയിരുന്നു. പിള്ള മനസിൽ കള്ളം ഇല്ലെന്നും ആ കുഞ്ഞ് ഹൃദയത്തിൽ നിന്നാണ് സംസാരിക്കുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണെന്നുമാണ് കമന്റുകൾ ഏറെയും. പാപ്പു ഈ വീഡിയോയുമായി വന്നതിൽ വളരെ സന്തോഷം. എനിക്കും ഏകദേശം പാപ്പുവിന്റെ പ്രായമുള്ള ഒരു മകളുണ്ട്. അതിനാൽ ഈ വാക്കുകൾ പാപ്പുവിന്റെ ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന് ഞാൻ മനസിലാക്കുന്നു.എല്ലാവരോടും എപ്പോഴും ദയ കാണിക്കുകയും നിങ്ങളുടെ മുത്തശ്ശിയേയും അമ്മയേയും അമ്മായിയേയും സ്നേഹിക്കുകയും ചെയ്യുക എന്നാണ് ഒരാൾ പാപ്പുവിനെ ആശ്വസിപ്പിച്ച് കുറിച്ചത്. അമൃതയോട് പല കാര്യത്തിലും ദേഷ്യം തോന്നിട്ടുണ്ട്. പ്രത്യേകിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള വിഷയത്തിൽ. പക്ഷെ ഈ കുഞ്ഞിന്റെ സംസാരം കേട്ടപ്പോൾ നിങ്ങളോടുള്ള ദേഷ്യം പോയി ബഹുമാനം തോന്നുന്നു. ആ കുഞ്ഞിനെ നന്നായി നോക്കൂ.
മറ്റൊന്ന്,ഇനിയെങ്കിലും കേരളത്തിലെ ആളുകൾ കാര്യങ്ങൾ മനസിലാക്കി ആ കുഞ്ഞിനേയും കുടുംബത്തേയും വെറുതെ വിടൂ, ബാല നല്ലൊരു നടനാണെന്ന് പാപ്പുവിന്റെ വീഡിയോ കണ്ടതോടെ മനസിലായി എന്നിങ്ങനെയുമെല്ലാം കമന്റുകളുണ്ട്. മകൾക്ക് പിന്നാലെ ദാമ്പത്യ ജീവിതത്തിൽ താൻ അനുഭവിച്ച പീഡനങ്ങൾ ആദ്യമായി വെളിപ്പെടുത്തി അമൃതയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.