ഈ വെള്ളം കുടിച്ചാൽ കഫത്തിന്റെ പ്രശ്‌നം നിങ്ങൾക്ക് ഉണ്ടാവില്ല.

ഈ കൊറോണ കാലത്ത് ഒരു ജലദോഷമോ പനിയോ വന്നാൽ ഭയപ്പെടുന്നവരാണ് നമ്മൾ എന്നാൽ കഫം വേരോടെ പിഴുതുമാറ്റാൻ ഒരു ഒറ്റമൂലി ആയാലോ. വീട്ടിലെ മുറ്റത്ത് കാണുന്ന ചില പച്ചിലകളും അടുക്കളയിലെ സ്ഥിരം സാധനങ്ങളും മാത്രം മതി. വേണ്ടത് കുരുമുളക്, ഇഞ്ചി, ചെറിയ ഉള്ളി, തുളസി, പനികൂർക്കില, ശർക്കര അല്പം നാരങ്ങാ നീരും.

ആദ്യം വേണ്ടത് രണ്ടു ഗ്ലാസ് വെള്ളത്തിൽ തുളസിയും , പനികൂർക്കിലയും ഇട്ടു നന്നായി തിളപ്പിച്ചെടുക്കുക ആ വെള്ളത്തിലേക്ക് ചെറിയ ഉള്ളിയും ഇഞ്ചിയും ചേർക്കുക. ഇലകളുടെ കളർ മാറുമ്പോൾ അതിലേക്ക് കുരുമുളകും ഇഞ്ചിയും ചേർക്കുക രണ്ടു ഗ്ലാസ് വെള്ളം ചേർത്തത് ഒരു ഗ്ലാസ്സാക്കി വറ്റിച്ചെടുക്കുക. ഏറ്റവും ഒടുവിൽ അതിലേക്കു നല്ല ശർക്കര ചേർക്കുക മധുരം അതികം തോന്നരുത് അതിലേക്കു ഇച്ചിരി നാരങ്ങാ നീര് കൂടെ ചേർക്കുക.

ഈ മിശ്രിതം എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിച്ചാൽ അവയറും ശുദ്ധിയാകും കൂടെ കഫക്കെട്ടിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറും .മുൻപ് നമ്മുടെ വീട്ടിലെ പ്രായമായവരുടെ പൊടി കൈയാണിത് അത് അത് പേടി ഇല്ലാതെ അകത്താക്കും. പണിയും ജലദോഷവും പമ്പ കടക്കും. ഇനി വരുന്ന തണുപ്പത്തും ഇത് ശീലമാക്കിയാൽ വയറിനും ശരീരത്തിനും മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാതെ നോക്കാം.