തന്റെ ആരാധന തുറന്നുപറഞ്ഞ് നടൻ രൺബീർ കപൂർ. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളേക്കുറിച്ച് കാര്യമായി ചിന്തിക്കാറില്ലെന്നും എന്നാൽ പ്രധാനമന്ത്രിയെ താൻ വല്ലാതെ ആരാധിക്കുന്നെന്നും രൺബീർ പറഞ്ഞു. ഷാരൂഖ് ഖാനുമായിട്ടാണ് മോദിയെ രൺബീർ താരതമ്യപ്പെടുത്തിയത്. നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയിൽ ആയിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്
വാക്കുകൾ ഇതാണ്,
നാലഞ്ച് വർഷം മുൻപ് ഞങ്ങളെല്ലാവരും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. നിങ്ങളദ്ദേഹത്തെ ടി.വിയിൽ കണ്ടിട്ടുണ്ടാവും. സംസാരിക്കുന്നതും കണ്ടിട്ടിരിക്കും. വലിയ ഒരു പ്രാസംഗികനാണ് അദ്ദേഹം. ആരെയും കാന്തംപോലെ ആകർഷിക്കുന്ന വ്യക്തിത്വമാണ് പ്രധാനമന്ത്രിക്ക്. അദ്ദേഹം ഞങ്ങൾ ഓരോരുത്തരുടേയും അടുത്തുവന്ന് പ്രത്യേകം സംസാരിച്ചു. വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്റെ അച്ഛൻ ആ സമയത്ത് ചികിത്സയ്ക്കായി പോകുന്ന സമയമായിരുന്നു. അച്ഛന്റെ ആരോഗ്യത്തേയും ചികിത്സയേയുംകുറിച്ച് പ്രധാനമന്ത്രി എടുത്തുചോദിച്ചു. ആലിയയോട് വേറെന്തോ ആണ് ചോദിച്ചത്. വിക്കി കൗശലിനോടും കരൺ ജോഹറിനോടുമെല്ലാം ഇങ്ങനെ തന്നെയായിരുന്നു അദ്ദേഹം പെരുമാറിയത്.”
മറ്റൊന്ന് തങ്ങൾ ഓരോരുത്തർക്കും അടുത്തുവന്ന് ഇതുപോലെ പെരുമാറിയ മോദിയുടെ സ്വഭാവഗുണം പല വലിയ ആളുകളിലും കാണാൻ കഴിഞ്ഞിട്ടുണ്ടെന്ന് രൺബീർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും അദ്ദേഹമത് ചെയ്തു. ഷാരൂഖ് ഖാൻ ഇതുപോലൊരാളാണ്.