നേരത്തെ ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും ഈ വീഡിയോയ്ക്ക് എന്തൊ ഒരു ഭംഗി; വയനാട് നടന്ന ജീപ്പ് അപകടത്തെക്കുറിച്ച് ഹരി തമ്പായി, ആ സമയത്ത് സാധാരണക്കാര്‍ ഒറ്റക്കെട്ടായി നിന്നതിനെക്കുറിച്ചും

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് വന്നുകൊണ്ടിരിക്കുന്നത്. രക്ഷപ്പെടുന്നതിന്റെ രക്ഷപ്പെടുത്തുന്നതിന്റെയും, സഹജീവികളോട് കരുണ കാണിക്കുന്നതും അങ്ങനെ പോകുന്നു വീഡിയോകള്‍. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ എത്തിയത് വയനാട് നടന്ന ഒരു ജീപ്പ് അപകടത്തിന്റെ ദൃശ്യങ്ങള്‍ ആയിരുന്നു. ഒരു വളവിലൂടെ വേഗതയില്‍ വന്ന ജീപ്പ് മറിയുകയായിരുന്നു. വണ്ടി നിറയെ ആളുകളും ഉണ്ടായിരുന്നു. ഈ സമയത്ത് ആ പരിസരത്ത് ഉണ്ടായിരുന്ന ആളുകള്‍ ഓടിവന്ന് ജീപ്പിനുള്ളില്‍ ഉള്ളവരെ എങ്ങനെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ടായിരുന്നു. ചിലര്‍ പരിക്കേറ്റവരെ ആശ്വസിപ്പിക്കുന്നതും, ഇതിനിടെ തങ്ങളെക്കൊണ്ട് ആവുംവിധം ജീപ്പ് പൊക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്.

നിമിഷം നേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. ഇതിന് പിന്നാലെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് അഭിപ്രായം അറിയിച്ചു നിരവധി പേര്‍ എത്തിയിരുന്നു. ആ നാട്ടുകാരുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് എത്തിയവര്‍ നിരവധി. ഓരോ ജോലിത്തിരക്കില്‍ ഏര്‍പ്പെട്ടവര്‍ ആയിരുന്നു ജീപ്പിനു ചുറ്റും ഉള്ളത്. എന്നാല്‍ ഇങ്ങനെ ഒരു കാഴ്ച കണ്ടപ്പോള്‍ അതെല്ലാം മാറ്റിവെച്ച് അതിനുള്ളില്‍ പെട്ടവരെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന മനസ്സോടെ മുന്നോട്ട് വരികയായിരുന്നു ഇവര്‍.

ഇപ്പോഴിതാ ഹരി തമ്പായി അപകട ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇതേകുറിച്ച് ഒരു പോസ്റ്റ് ഇട്ടിരിക്കുകയാണ്. എന്താ ഒരു പോസിറ്റിവിറ്റി ഉണ്ടാക്കുന്ന ഭംഗി ഈ വീഡിയോയ്ക്ക് ഉണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. മറിഞ്ഞ ജീപ്പ് തിരിച്ചിടാന്‍ അവര്‍ കാണിച്ച ഒരു എഫര്‍ട്ട് അത് കാണുമ്പോള്‍ പ്രത്യേകം സന്തോഷം തരുന്ന വീഡിയോ ഹരിയുടെ കുറിച്ചു.

വണ്ടി മറിഞ്ഞതിന് പിന്നാലെ അവിടെ ഓടിക്കൂടിയ ആളുകളെ കുറിച്ചും ഹരി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്. ഇത്തരം അപകടം നടക്കുന്നതും നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തുന്നതും ആദ്യമായിട്ട് അല്ലെങ്കിലും, ഈ വീഡിയോയ്ക്ക് ഒരു പ്രത്യേകത തോന്നിയെന്നും, ആ സമയത്ത് സാധാരണക്കാരായ 7, 8 പേര്‍ ചേര്‍ന്ന് ഒരേപോലെ ചിന്തിച്ചെന്നും അദ്ദേഹം പറയുന്നു. പോസ്റ്റിനു താഴെ നിരവധി കമന്റും വരുന്നുണ്ട്.