മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. പരമ്പരയിലെ ജനപ്രിയമായ കഥാപാത്രങ്ങളിൽ ഒരാളാണ് ഹരി. അപർണ എന്ന പെൺകുട്ടിയെ ആണ് ഹരി പ്രേമിച്ചു വിവാഹം കഴിച്ചത്. അപർണയുടെ പിതാവ് ആണ് തമ്പിസാർ. ഇദ്ദേഹത്തിൻറെ അനുവാദമില്ലാതെയാണ് ഇരുവരും വിവാഹിതരായത്. അതുകൊണ്ടുതന്നെ ഇവരുടെ വിവാഹം കഴിഞ്ഞ അന്നു മുതൽ തമ്പിസാർ ഈ കുടുംബത്തിന് ശത്രു കൂടിയാണ്. എന്തായാലും ഇപ്പോൾ അദ്ദേഹം ശത്രുത എല്ലാം മറന്ന് തുടങ്ങുകയാണ്. മകൾ ഗർഭിണിയാണ് എന്ന് അറിഞ്ഞതോടെ ആണ് പിണക്കമെല്ലാം മാറി ഇപ്പോൾ തമ്പിസാർ കുടുംബവുമായി ഒന്നിക്കുന്നത്.
ഇപ്പോൾ പരമ്പരയിൽ പുതിയ മാറ്റങ്ങൾ ആണ് വരാൻ പോകുന്നത്. ഹരി താൽക്കാലികമായി വീട് മാറി താമസിക്കാൻ പോവുകയാണ് എന്നാണ് എപ്പിസോഡിൽ നൽകപ്പെടുന്ന സൂചനകൾ. അമരാവതി എന്നാണ് അപർണയുടെ വീടിൻറെ പേര്. അപർണ്ണയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ഒരുങ്ങുകയാണ് അമ്മ അംബിക. അരിയുടെ അനുവാദത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ അപർണ്ണ. ഒപ്പം ഹരിയേയും കൊണ്ടു പോകാനാണ് സാധ്യത. എന്നാൽ ഹരി പോകാൻ തയ്യാറാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. എന്തായാലും ഹരിയും തമ്പി സാറും തമ്മിലുള്ള പ്രശ്നങ്ങൾ ഇതോടെ അവസാനിക്കും എന്നാണ് കരുതപ്പെടുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പുള്ള എപ്പിസോഡിൽ ആയിരുന്നു തമ്പിസാർ ആദ്യമായി സാന്ത്വനം വീട്ടിൽ വന്നത്. അന്ന് ഒരു കണ്ടീഷൻ തമ്പിസാർ വെച്ചിരുന്നു. താൻ അവിടെ വരുമ്പോൾ ശിവൻ വീട്ടിൽ ഉണ്ടാവാൻ പാടില്ല എന്നായിരുന്നു തമ്പിസാർ മുന്നോട്ടുവെച്ച കണ്ടീഷൻ. ഇത് ശിവൻ സന്തോഷപൂർവ്വം സമ്മതിക്കുകയും ചെയ്തു. എന്നാൽ ഇത് ആർക്കും അറിയില്ലായിരുന്നു. പിന്നീടാണ് ഈ വിഷയം എല്ലാവരും അറിഞ്ഞതും വലിയ രീതിയിൽ ചർച്ചാ വിഷയമായി മാറിയതും. ഇതിന് മാപ്പ് ചോദിക്കുവാൻ അപർണ്ണയുടെ അമ്മ ഇന്നത്തെ എപ്പിസോഡിൽ സാന്ത്വനം വീട്ടിലെത്തുകയും ചെയ്തു.
ഇനി അടുത്ത എപ്പിസോഡിൽ നടക്കാൻ പോകുന്നത് എന്തായിരിക്കുമെന്ന് ചർച്ചയിലാണ് ഇപ്പോൾ സാന്ത്വനം ആരാധകർ. ഹരിയും അപർണ്ണയും എന്തായാലും അപർണയുടെ വീട് സന്ദർശിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇനി മുതൽ ഹരി എന്നും അമരാവതി വീട്ടിൽ നിൽക്കണമെന്ന് ആയിരിക്കും മിക്കവാറും തമ്പിസാർ പുറത്തെടുക്കുന്ന അടുത്ത കണ്ടീഷൻ. അപർണയ്ക്ക് എന്നും സാന്ത്വനം വീടിനേക്കാൾ കൂടുതൽ താല്പര്യം തൻറെ സ്വന്തം വീടു തന്നെയാണ് എന്ന് നമ്മൾ പലതവണ കണ്ടതാണ്. അതുകൊണ്ടുതന്നെ തമ്പിസാർ അത്തരത്തിൽ ഒരു കണ്ടീഷൻ വെച്ചാൽ അപർണ ഹരിയെ കൊണ്ട് സമ്മതിപ്പിച്ചു എടുക്കാനാണ് സാധ്യത കൂടുതൽ. അങ്ങനെയാണെങ്കിൽ ഹരി എന്നന്നേക്കുമായി സാന്ത്വനം വീടുവിട്ടു പുറത്തിറങ്ങേണ്ടി വരും.