തന്റെ മകളേയും താന്‍ ചില ജോലികളൊക്കെ പഠിപ്പിച്ചിട്ടുണ്ട്; പ്രതികരിച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍

സ്റ്റാര്‍ മാജിക് വേദിയില്‍ വെച്ച് നടി മുക്ത മകള്‍ കണ്‍മണിയെ കുറിച്ച് പറഞ്ഞ് ചില കാര്യങ്ങള്‍ ഇപ്പോള്‍ വലിയ വിവാദം ആയിരിക്കുകയാണ്. മകള്‍ മറ്റൊരു വീട്ടില്‍ ചെന്നുകയറണ്ട ആള്‍ അല്ലെ എന്നും അതിനാല്‍ അവളെ താന്‍ ക്ലീനിംഗ് ,കുക്കിംഗ് അടക്കം എല്ലാം പഠിപ്പിക്കാറുണ്ട് എന്നാണ് മുക്ത അവതാരകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്, സംഭവം വൈറല്‍ ആയതോടെ മുക്തക്ക് നേരെ വിമര്‍ശനവും ഉയര്‍ന്നു, ഇപ്പോള്‍ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഇതേ വിഷയത്തെക്കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. മുക്തയുടെ പേരെടുത്ത് പറയാതെയായിരുന്നു ഹരീഷിന്റെ പ്രതികരണം.

തന്റെ മകളേയും താന്‍ ചില ജോലികളൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല, മറിച്ച് അവളുടെ സ്വയം പര്യാപ്തതയ്ക്കാണെന്നായിരുന്നു ഹരീഷ് കുറിച്ചത്.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെന്‍ഡര്‍ റോള്‍സ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാര്‍’ എന്നും ഹരീഷ് പറയുന്നു.


‘ഇതെന്റെ മകള്‍ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങള്‍. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും) ചെയ്യാറും ഉണ്ട്, വലിയ ആനക്കാര്യം ഒന്നുമല്ല അത്. പക്ഷേ വര്‍മ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട്, ഇതൊന്നും പറഞ്ഞു കൊടുത്തത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല, അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെന്‍ഡര്‍ റോള്‍സ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാര്‍’, ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിച്ചു.