തൈറോയ്ഡ് പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്ന ശീലങ്ങള്‍

ചിത്രശലഭത്തിന്റെ ആകൃതിയില്‍ കഴുത്തിന്റെ മുന്‍വശത്ത് കാണുന്ന ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ മനുഷ്യരുടെ ശാരീരിക, മാനസികാരോഗ്യത്തില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇത് ശരീരത്തില്‍ കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്.

തൈറോയ്ഡ് ഹോര്‍മോണ്‍ അധികമായി ഉത്പാദിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഇതിന്റെ ഭാഗമായി അമിത ക്ഷീണം, ഭാരം കുറയല്‍, അമിത ഹൃദയമിടിപ്പ്, വിറയല്‍, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. തൈറോയ്ഡ് ഹോര്‍മോണ്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. ആര്‍ത്തവപ്രശ്‌നങ്ങള്‍, അമിത വണ്ണം, വന്ധ്യത, മലബന്ധം, മുടി കൊഴിച്ചില്‍ തുടങ്ങിയ ഹൈപ്പോ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാണ്. നമ്മുടെ ചില ശീലങ്ങള്‍ തൈറോയ്ഡ് പ്രശ്‌നങ്ങളെ രൂക്ഷമാക്കാന്‍ സാധ്യതയുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

1. പുകവലി

പുകവലി തൈറോയ്ഡ് പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്ന ദുശീലമാണ്. പുകയിലയിലെ രാസവസ്തുക്കള്‍ തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തെ തടയും.

2. തൈറോയ്ഡ് പ്രശ്‌നങ്ങളുടെ ഭാഗമായി അമിതഭാരം ഉണ്ടാകുന്നവര്‍ അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കാതിരിക്കുന്നത് കാര്യങ്ങള്‍ ഗുരുതരമാക്കും.

3.സോയ് ഉത്പന്നങ്ങളുടെ ഉപയോഗം

തൈറോയ്ഡ് മരുന്നുകളുടെ ഒപ്പം സോയ് ഉത്പന്നങ്ങള്‍ കഴിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് മരുന്നുകളുടെ ഗുണം കുറയ്ക്കുമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

4. ഉറക്കക്കുറവ്

ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കും. ശരീരത്തില്‍ നീര്‍ക്കെട്ട് വര്‍ധിക്കാന്‍ ഇത് ഇടയാക്കും.