കോവിഡ് ബാധിക്കുമെന്ന് ഭയം ; മൂന്ന് വർഷം വീട് പൂട്ടി പുറത്തിറങ്ങാതെ ഇരുന്ന് വീട്ടമ്മയും മകനും -ഒടുവിൽ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ കണ്ടത്

കോവിഡ് ബാധിക്കുമെന്ന ഭയത്തിൽ മൂന്ന് വർഷം വീട് പൂട്ടി പുറത്തിറങ്ങാതിരുന്ന് വീട്ടമ്മ.ഗുരുഗ്രാമിലെ ചക്കർപൂരിലെ വീട്ടിൽ ആണ് യുവതി മകനൊപ്പം വീട്ട് പൂട്ടി മൂന്ന് വർഷത്തോളം പുറത്തിറങ്ങാതെ ഇരുന്നത്.

വീട്ടമ്മയുടെ ഭർത്താവ് മൂന്ന് വർഷങ്ങൾക്ക് ശേഷം പോലീസിനെ സമീപിച്ചപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്.

ഭർത്താവിന്റെ പരാതിയെ തുടർന്ന് പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിൽ എത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല.

ഒടുവിൽ വാതിൽ പൊളിച്ചു വീട്ടമ്മയെയും അവരുടെ 10 വയസ്സുള്ള മകനെയും രക്ഷപ്പെടുത്തുകയായിരുന്നു.

മൂന്ന് വർഷത്തോളം പുറത്തിറങ്ങാതെ ഇരുന്നതിനാൽ വീട് മുഴുവൻ മാലിന്യം കുമിഞ്ഞു കൂടിയ നിലയിൽ ആയിരുന്നു.മൂന്ന് വർഷമായി വീട്ടിലെ മാലിന്യം പോലും പുറത്തേക്ക് കളഞ്ഞിരുന്നില്ല.

കുട്ടിയെ മൂന്ന് വർഷത്തോളം പൂട്ടി ഇട്ടതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി കുട്ടി സൂര്യനെ പോലും കണ്ടിരുന്നില്ല.പഠനവും മുടങ്ങിയിരിക്കുകയായിരുന്നു.

കൊവിഡ്-19 കാരണം സ്ത്രീ പരിഭ്രാന്തിയിലാണെന്നും വീട്ടിൽ നിന്ന് ഇറങ്ങിയാൽ മകൻ മരിക്കുമെന്ന് വിശ്വസിച്ചിരുന്നതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മകനൊപ്പം മൂന്ന് വർഷമായി വീട് അടച്ചിരുന്ന യുവതി ഭർത്താവിനെ പോലും വീട്ടിലേക്ക് കയറ്റിയിരുന്നില്ല.ആദ്യത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം 2020 ൽ ഓഫീസിനായി വീട്ടിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തെ അതിനുശേഷം വീട്ടിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.

മിസ്റ്റർ മാജി തന്റെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നത് വീഡിയോ കോളുകളിലൂടെ മാത്രമായിരുന്നു.

രക്ഷാപ്രവർത്തനത്തിന് ശേഷം അമ്മയെയും മകനെയും സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്രയും നേരം ഇരുവരും വീടിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നതായി അയൽവാസികൾക്ക് ഒരു സൂചനയും ലഭിച്ചിരുന്നില്ല.