മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.സോഷ്യൽ മീഡിയ വഴി നിരവധി പരിഹാസം കേട്ട താരം കൂടിയാണ് അദ്ദേഹം.അമൃത പോയശേഷം ഗോപിയുടെ പേരിനൊപ്പം എപ്പോഴും ഉയർന്ന് കേൾക്കുന്നത് യുവ ഗായിക മയോനിയുടെ പേരാണ്. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവെച്ച് തുടങ്ങിയതോടെയാണ് അത്തരത്തിൽ വാർത്തകൾ തലപൊക്കിയത്. മയോനിയുടെ യഥാർത്ഥ പേര് പ്രിയ നായർ എന്നാണ്. അടുത്തിടെ 47-ാം ജന്മദിനം ഗോപി സുന്ദർ ആഘോഷിച്ചതും മയോനിക്കൊപ്പമായിരുന്നു. എന്റെ എക്കാലത്തെയും മികച്ച ജന്മദിനം എന്നാണ് അന്ന് ഗോപി സുന്ദർ പിറന്നാൾ ആ ഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.
അതേ സമയം വിവാഹിതനും രണ്ട് ആൺകുട്ടികളുടെ പിതാവുമായ ഗോപി സുന്ദറിന് നിരവധി റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. താലികെട്ടിയെ സ്ത്രീയെ വിവാഹമോചനം ചെയ്യാതെയാണ് പതിനാല് വർഷത്തോളം അഭയ ഹിരൺമയി എന്ന ഗായികയ്ക്കൊപ്പം ഗോപി സുന്ദർ ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞത്. അന്ന് ഭാര്യ പ്രിയ ഗോപി സുന്ദറിന് എതിരെ രം ഗത്ത് എത്തിയിരുന്നു. രണ്ട് വർഷം മുമ്പ് അഭയ ഹിരൺമയിയുമായുള്ള ബന്ധവും ഗോപി സുന്ദർ അവസാനിപ്പിച്ചു. ശേഷം ഗായിക അമൃത സുരേഷുമായി ഏറെക്കാലം പ്രണയത്തിലായിരുന്നു ഗോപി