മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ഗോപി സുന്ദർ.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.ഒരു നായയ്ക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദർ പങ്കുവെച്ചത്. ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികൾക്കും നന്ദി. ഇവളാണ് എന്റെ കല്യാണിക്കുട്ടി എന്നാണ് ഫോട്ടോയ്ക്ക് ഗോപി സുന്ദർ നൽകിയ ക്യാപ്ഷൻ.പോസ്റ്റും ഫോട്ടോയും അതിവേ ഗത്തിൽ സോഷ്യൽമീഡിയ ഏറ്റെടുത്തു. ഗോപിക്കൊപ്പം ഫോട്ടോയിലുള്ള കല്യാണി എന്ന നായയുടെ കഴുത്തിൽ ഒരു ചുവന്ന റിബൺ കെട്ടിയിട്ടുള്ളത് കാണാം. ഫോട്ടോ കണ്ടാൽ എവിടെയോ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു വീടിന്റെ മുൻവശത്ത് ഗോപിയും നായയും ഇരിക്കുന്നതായാണ് കാണുന്നത്. രസകരമായ നിരവധി കമന്റുകളും പോസ്റ്റിന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സത്യത്തിൽ ഇട്ടേച്ചുപോയ കാമുകിമാരെക്കാൾ നന്ദി ഇവൾക്കുണ്ട് എന്നാണോ ഉദേശിച്ചത്?, എല്ലാരും വാ നമുക്ക് പട്ടിക്കുനേരെ സൈബർ ആക്രമണം നടത്താം, ബൈ ദുബായ് കൂടെയുള്ളത് പുതിയ ആളാണോ?.
അതേ സമയം കുറച്ച് നാളുകൾക്ക് മുമ്പാണ് ഗോപി സുന്ദർ അമൃതയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇപ്പോൾ കംപോസിങും സ്റ്റേജ് ഷോകളുമെല്ലാമായി തിരക്കിലാണ് സം ഗീത സംവിധായകൻ. അതേസമയം അടുത്തിടെയായി ഗോപി സുന്ദറിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ എപ്പോഴും പ്രത്യക്ഷപ്പെടുന്നൊരാൾ മയോനിയെന്ന് അറിയപ്പെടുന്ന ഗായിക കൂടിയായ പ്രിയ നായരാണ്. ഗോപി സുന്ദറിന്റെ ശിക്ഷണത്തിൽ സം ഗീതത്തിൽ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് മയോനി