മലയാളികൾക്ക് പരിചിതമായ വ്യക്തിയാണ് ഗോപി സുന്ദർ.സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.അടുത്തിടെയായി മയോനി എന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയായ പ്രിയാ നായരുടെ പേരിനോട് ചേർത്താണ് ഗോപി സുന്ദറിന്റെ പേര് വാർത്തകളിൽ നിറയുന്നത്. മയോനിക്കൊപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കിടുമ്പോഴെല്ലാം അമൃതയുമായുള്ള ബന്ധത്തിന് എന്ത് സംഭവിച്ചുവെന്ന് തിരക്കി കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.അതേ സമയം ഇപ്പോഴിതാ അമൃത-ബാല വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള കോലാഹലങ്ങൾ നടക്കുന്നതിനിടെ ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ പങ്കിട്ട പോസ്റ്റാണ് ചർച്ചയാകുന്നത്. സ്വന്തം ഫോട്ടോ പങ്കിട്ട് വൺ ലൈഫ് എന്നാണ് ചുവന്ന ഹാർട്ടിന്റെ ഇമോജിക്കൊപ്പം ഗോപി സുന്ദർ കുറിച്ചത്.
പതിവുപോലെ ഗോപിയുടെ പോസ്റ്റിന് പരിഹാസിച്ചും വിമർശിച്ചുമുള്ള കമന്റുകളായിരുന്നു ഏറെയും. അമൃതയുടെ വെളിപ്പെടുത്തൽ കൂടി വൈറലായതോടെ പരിഹാസ കമന്റുകളുടെ എണ്ണം കൂടി.എന്തുകൊണ്ടാണ് ഒറ്റയ്ക്കുള്ള ഫോട്ടോയിട്ടത്… പെൺ സുഹൃത്തുക്കൾ എല്ലാവരും ഉപേക്ഷിച്ചുപോയെ എന്ന തരത്തിലുള്ളതാണ് ഏറെയും കമന്റുകൾ. വൺ ലൈഫ് മെനി വൈഫ്സ്, അണ്ണനെ ഇങ്ങനെ ഒറ്റയ്ക്ക് ഒന്ന് കണ്ടിട്ടേ കണ്ണടയ്ക്കൂവെന്ന് നേർച്ചയുണ്ടായിരുന്നു… അത് എന്തായാലും സാധിച്ചു എന്നൊക്കെ കമന്റ് ഉണ്ട്