അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയ താരമാണ് ഗോപിക. പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു ഈ താരത്തിന്. അഭിനയ ലോകത്ത് തിളങ്ങി നില്ക്കുന്ന സമയത്ത് തന്നെയായിരുന്നു നടിയുടെ വിവാഹം . വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ഗോപിക. നടി അഭിനയിച്ച ആദ്യ ചിത്രം
പ്രണയമണിത്തൂവല്‍ ആണ് . സിനിമ ശ്രദ്ധിക്കപ്പെട്ടരുന്നു.
2008 ജൂലൈ 17-ന് അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന അജിലേഷ് എന്നെ യുവാവിനെ ഗോപിക വിവാഹം ചെയ്തു. സിനിമ അഭിനയം വിവാഹത്തോടെ നിര്‍ത്തുകയും അയര്‍ലണ്ടില്‍ അജിലേഷിനോടൊപ്പം താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തു താരം. ശേഷം സോഷ്യല്‍ മീഡിയയില്‍ പോലും അത്ര സജീവമായിരുന്നില്ല ഗോപിക.
ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ഗോപികക്ക് ഉള്ളത്. രണ്ടുപേരും അയര്‍ലന്‍ഡിലാണ് പഠിക്കുന്നത്. ആമി എന്നും ഏദന്‍ എന്നുമാണ് മക്കളുടെ പേര്.
ഇപ്പോള്‍ നാട്ടില്‍ അവധി ആഘോഷിക്കാനെത്തിയ ഗോപികയുടേയും കുടുംബത്തിന്റേയും ചിത്രമാണ് വൈറലാകുന്നത്. ഗോപികയുടെ സഹോദരിയാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ കുര്‍ത്തിയില്‍ പഴയതിനേക്കാള്‍ അതീവ സുന്ദരിയാണ് ഗോപിക എത്തിയത്. നടിക്ക് ഒരു മാറ്റവും ഇല്ലെന്നും അതേ പടി തന്നെയുണ്ടെന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ എല്ലാവരും മഞ്ഞ നിറത്തിലെ വസ്ത്രം ധരിച്ചാണ് എത്തിയത്.