ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്; താരങ്ങള്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വീണ്ടും വിമര്‍ശനം

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന പിന്നണി ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി ശ്രദ്ധനേടുന്നത്. ഇതിനുശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . പാട്ടില്‍ തന്റെതായ ഒരു ശൈലി സൃഷ്ടിക്കാന്‍ അമൃതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ അടുത്ത് ആയിരുന്നു സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ അമൃതസുരേഷ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതേ ഫോട്ടോ ഗോപിയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് നേരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്, ഇതിനിടെ മകള്‍ പാപ്പുവിന്റെ അവസ്ഥയെക്കുറിച്ചും പറഞ്ഞുകൊണ്ട് ചിലര്‍ രംഗത്തെത്തി. ഏറ്റവും ഒടുവില്‍ താരങ്ങള്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയും കൂടുതലും വരുന്നത് വിമര്‍ശന കമന്റ് തന്നെ.


ഗോപി സുന്ദര്‍ അമൃതയ്ക്ക് ഒപ്പമുള്ള മറ്റൊരു സെല്‍ഫി ചിത്രം പങ്കുവച്ചിരുന്നു. ‘എന്റെ കണ്‍മണി’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചത്. അതിന് താഴെയും വിമര്‍ശനങ്ങള്‍ ഉണ്ട്. ‘എത്രാമത്തെ കണ്‍മണിയാണ്’ എന്നാണ് ചിലരുടെ ചോദ്യം.


വേറെ ഒരു ചേച്ചിയുടെ ഉപദേശം, എന്തായാലും കൂടെ ജീവിയ്ക്കാന്‍ തീരുമാനിച്ചു, എങ്കില്‍ പിന്നെ നല്ല ഒരാളെ കൂട്ടിക്കൂടായിരുന്നോ എന്നാണ്. ‘എന്റെ മോളെ എത്രയോ ആളെ കിട്ടുമായിരുന്നു, ഈ പ്രായമായ ആളെ തന്നെ വേണമായിരുന്നോ. ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്’ എന്നാണ് കമന്റിട്ട ചേച്ചിയുടെ നിരീക്ഷണം.